മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീപിടുത്തം; അഗ്‌നിരക്ഷാസേന തീയണച്ചു

By Desk Reporter, Malabar News
Nilambur Munderi seed farm fire; Firefighters put out the blaze
തീയണക്കുന്ന രക്ഷാപ്രവർത്തകർ

നിലമ്പൂർ: പോത്തുകല്ല് മുണ്ടേരി ജില്ലാ വിത്ത് കൃഷിത്തോട്ടത്തിൽ മരങ്ങൾക്ക് തീപിടിച്ചു. ഫാമിലെ മാളകം ഭാഗത്ത്‌ ചാലിയാർ പുഴയുടെ തീരത്ത് കഴിഞ്ഞ പ്രളയത്തിൽ വന്ന് അടിഞ്ഞുകൂടിയ ഉണങ്ങിയ മരങ്ങൾക്കാണ് തീപിടിച്ചത്.

ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. കനത്ത കാറ്റുമൂലം തീ അതിവേഗം പടർന്നു പിടിച്ചു. തോട്ടം ജീവനക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും കനത്ത ചൂടും കാറ്റും മൂലം തീ നിയന്ത്രണ വിധേയമാക്കാനായില്ല. തുടർന്ന് നിലമ്പൂർ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. നിലമ്പൂരിൽ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

അഗ്‌നിരക്ഷാസേനസ്‌റ്റേഷൻ ഓഫീസർ എം അബ്‌ദുൽഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ യൂസഫലി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എംവി അനൂപ്, കെ.പി അമീറുദ്ധീൻ, വി സലീം, ടികെ നിഷാന്ത്, എം നിസാമുദ്ദീൻ, എസ് വിജയകുമാർ, വിപി നിഷാദ്, കെ മനേഷ്, സിവിൽ ഡിഫൻസ് വോളണ്ടിയർ അബ്‌ദുൽസലാം പോത്തുകല്ല് എന്നിവരും, വിത്ത് കൃഷി തോട്ടത്തിലെ ജീവനക്കാരും ചേർന്ന് മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്.

പൂർണ്ണ വായനയ്ക്ക്

Most Read: കോവിൻ പോർട്ടലും വെബ്സൈറ്റും ‘തടസത്തിൽ’; ‘ഡിജിറ്റൽ ഇന്ത്യ’ പരിഹാസമാകുന്നു 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE