അനി ഐവി ശശിയുടെ ‘മായ’ യൂട്യൂബിൽ; വരുമാനം കോവിഡ് പ്രതിരോധത്തിന്

By News Desk, Malabar News
Ajwa Travels

2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘മായ’ റിലീസ് ചെയ്‌തു. അനി ഐവി ശശിയുടെ സംവിധാനത്തിൽ പിറന്ന ഈ ചിത്രം തമിഴിലെയും മലയാളത്തിലെയും പ്രമുഖരാണ് സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്‌തത്‌.

സംവിധായകന്‍ വെങ്കിട് പ്രഭു, അഭിനേതാക്കളായ ഐശ്വര്യ ലക്ഷ്‌മി, റിതു വര്‍മ്മ, അനുപമ പരമേശ്വരന്‍, വാണി ബോജന്‍, വിശ്വാക് സെന്‍, നിഹാരിക കൊണ്ടാല, അശ്വത് മാരിമുത്തു, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രം റിലീസ് ചെയ്‌തത്‌.

2017ല്‍ അനി സംവിധാനം ചെയ്‌ത ‘മായ’ യൂട്യൂബിലാണ് റിലീസ് ചെയ്‌തിരിക്കുന്നത്‌. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപയോഗിക്കുക. അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് ‘മായ’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായകന്‍ ഐവി ശശിയുടെയും സീമയുടെയും മകനാണ് അനി ഐവി ശശി. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ ‘മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്‌ടറും കൂടിയാണ് അനി.

‘ഒപ്പം’ ഉള്‍പ്പടെ നിരവധി മലയാളം, ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായി ആയിരുന്നു. ‘തീനി‘ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.

National News: ഇനിമുതൽ മദ്യം വീട്ടിലെത്തും; ഡെൽഹിയിൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE