ഇനിമുതൽ മദ്യം വീട്ടിലെത്തും; ഡെൽഹിയിൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നു

By Syndicated , Malabar News
New liquor policy comes into effect in Delhi

ന്യൂഡെല്‍ഹി: അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ പുതിയ മദ്യനയം ഡെൽഹിയിൽ പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ ഇനിമുതൽ മദ്യം വീട്ടിലെത്തും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ മദ്യനയം.

എല്‍13 ലൈസെന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് വിദേശമദ്യവും ഇന്ത്യന്‍ മദ്യവും വിതരണം ചെയ്യാന്‍ സാധിക്കുക. എന്നാല്‍, ഹോസ്‌റ്റലുകള്‍, സ്‌ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് മദ്യ വിതരണത്തിന് അനുമതിയില്ല. മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആയി കുറച്ചിട്ടുണ്ട്.

ഇനി മുതൽ സര്‍ക്കാര്‍ ഉടമസ്‌ഥതയില്‍ മദ്യവില്‍പന ശാലകള്‍ ഉണ്ടാകില്ല. അതേസമയം ബാറുകളില്‍ കൂടുതല്‍ വില്‍പന കൗണ്ടറുകള്‍ അനുവദിക്കും. മദ്യത്തിന്റെ നിലവാരം പരിശോധിക്കാന്‍ ആധുനിക ലാബ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും പുതിയ മദ്യനയത്തിൽ പറയുന്നുണ്ട്.

Read also: ‘സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ജോലി’; മനീഷ് സിസോദിയ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE