നിങ്ങളൊരു സിനിമ സ്വപ്‍നം കാണുന്ന ആളാണ് എങ്കിൽ, അത് സംവിധാന സഹായിയായോ, അഭിനേതാവായോ, കഥാ രചയിതാവായോ എന്തുമാകട്ടെ, സഹായിക്കാൻ ഇനിമുതൽ ‘മാറ്റിനി’ കൂടെയുണ്ടാകും.
അതെ, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ആധുനിക സാങ്കേതിക സംവിധാനമായി അവതരിപ്പിക്കുന്ന ‘മാറ്റിനി’ ഒടിടി പ്രവർത്തനസജ്‌ജം. മലയാള സിനിമയിലെ പ്രമുഖ പ്രൊജക്റ്റ് ഡിസൈനറും നിർമാതാവുമായ എൻഎം ബാദുഷയും പ്രമുഖ നിർമാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച സംരംഭമാണ് ‘മാറ്റിനി‘.
കോവിഡ് പ്രതിസന്ധിമൂലം ഉൽഘാടനം നീട്ടിവച്ചിരുന്ന ‘മാറ്റിനി’ ഒടിടി സംരംഭം നടന്‍ പൃഥ്വിരാജാണ് ഇന്നലെ കൊച്ചിയിൽ ഉൽഘാടനം നിർവഹിച്ചത്. കഴിഞ്ഞ മാർച്ചിൽ നടൻ ഫഹദ് ഫാസിൽ ‘മാറ്റിനി’ യുടെ ലോഗോ ലോഞ്ച് ചെയ്‌തിരുന്നു. ഒരു ടാലന്റ് പൂൾ ആയിട്ടുകൂടി പ്രവർത്തിക്കുന്ന ‘മാറ്റിനി’ ഒടിടി Matinee.Live എന്ന വെബ് അഡ്രസിൽ ഇപ്പോൾ ലഭ്യമാണ്. ഈ പ്ളാറ്റ്‌ഫോം ഉടൻ തന്നെ പ്ളേ സ്‌റ്റോറിലും ഐ സ്‌റ്റോറിലും ലഭ്യമാകും. ഒരുവെറും ഒടിടി എന്നതിനപ്പുറം ഇതൊരു സർവീസ് ഒറിയന്റഡായ ബിസിനസ് പോർട്ടലായും പ്രവർത്തിക്കും.
ലൊക്കേഷനുകൾ കണ്ടെത്താനും, സിനിമക്ക് ആവശ്യമുള്ള വാഹനങ്ങൾ ബുക്ക് ചെയ്യാനും അഭിനേതാക്കളെ കണ്ടെത്താനും ഉൾപ്പടെ ഒട്ടനേകം സർവീസുകളും ഘട്ടം ഘട്ടമായി ‘മാറ്റിനി’ നൽകും. സ്വന്തമായി നിർമിക്കുന്ന വെബ് സീരീസുകളും, സിനിമകളും പ്രക്ഷേപണം ചെയ്യുന്നതിനൊപ്പം പുറത്തുനിന്നുള്ള സീരീസുകളും, സിനിമകളും ഉൾപ്പടെ പ്രക്ഷേപണസാധ്യമായ എന്തും ആസ്വാദകരിലേക്ക് എത്തിക്കാനുള്ള സംവിധാനമായും ‘മാറ്റിനി’ പ്രവർത്തിക്കും.
‘സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്, കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്‌നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിയുള്ള വെബ് സീരീസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനിയുടെ പ്രവർത്തന മാതൃക. ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഒഡീഷനുകളും നേരിട്ട് ഈ പ്ളാറ്റ്‌ഫോം വഴി കൂടുതൽ സൗകര്യപ്രദമായി നടപ്പിലാക്കാൻ കഴിയും‘ –പത്രകുറിപ്പിൽ സംഘാടകർ പറഞ്ഞു.

താൽപര്യമുള്ള ആർക്കും വ്യത്യസ്‌തമാർന്ന ലോക്കേഷനുകൾ, ബിൽഡിങ്ങുകൾ, വീടുകൾ, സ്‌ഥാപനങ്ങൾ, ഉപകരണങ്ങൾ, പരിശീലനം നേടിയ വിവിധ മൃഗങ്ങൾ, വാഹനങ്ങൾ, കരകൗശല വസ്‌തുക്കൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയിൽ രജിസ്‌റ്റർ ചെയ്‌ത് വാടകക്ക് നൽകി മികച്ച വരുമാനവും നേടാം. സംവിധായകരിലേക്കും നിർമാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന/ഓപ്പൺ ആയിരിക്കുന്ന ഒരു ടാലന്റ് പൂൾ ആയിട്ടും മാറ്റിനിപ്രവർത്തിക്കും; സംഘാടകർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ഇവരുടെ ഈ യൂട്യൂബിൽ ലഭ്യമാണ്.
Related Read: സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒടിടി പ്ളാറ്റ്‌ഫോം പരിഗണനയിൽ; സാംസ്‌കാരിക മന്ത്രി