പരിയാരം∙ അനധികൃതമായി മിനറൽ മണ്ണ് കയറ്റി പോകുന്ന വാഹനങ്ങൾ പോലീസ് പിടികൂടി. ചെങ്കൽ പണയിൽ നിന്ന് സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മിനറൽ മണ്ണുകടത്ത് പരിയാരം പോലീസാണ് പിടികൂടിയത്.
കാരക്കുണ്ടിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി പരിയാരം സിഐ എംജെ ജിജോയുടെ നേതൃത്വത്തിൽ 3 ലോറികൾ പിടിച്ചെടുത്തിരുന്നു. പാലക്കാട്, വാളയാർ തുടങ്ങിയ സ്‌ഥലങ്ങളിലെ സിമന്റ് നിർമാണ കമ്പനിയിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന മിനറൽ മണ്ണും പിടിച്ചെടുത്ത വാഹനങ്ങളും ജിയോളജി വകുപ്പിന് കൈമാറും. ഒരു വാഹനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്നാണ് വിവരം.
Also Read: രോഗവ്യാപനത്തിൽ കുറവില്ല; കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും




































