പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറിയ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കൂടി നടപടി എടുത്തു. നേരത്തെ 6 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നടപടി. നടപടിയെ തുടര്‍ന്ന് രണ്ട് നഴ്സുമാര്‍ ഉള്‍പ്പെടെ 7 താല്‍ക്കാലിക ജീവനക്കാരെയും ഒരു സ്ഥിരം ജീവനക്കാരനെയും ആണ് പിരിച്ചു വിട്ടത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തുടര്‍നടപടികള്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ മൃതദേഹത്തിന് പകരം അട്ടപ്പാടിയിലുള്ള ആദിവാസി യുവതി വള്ളിയുടെ മൃതദേഹം മാറി നല്‍കിയത്. വള്ളിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനായി പോലീസ് എത്തിയപ്പോഴാണ് മൃതദേഹം മാറി നല്കിയ വിവരം അധികൃതര്‍ അറിയുന്നത്. അപ്പോഴേക്കും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വള്ളിയുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ജില്ലാ ആശുപത്രിയില്‍ മൃതദേഹം കൈമാറുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
Read also : മിഠായിത്തെരുവും ഇനി ഓണ്‍ലൈനില്‍







































