കണ്ണൂര്‍: പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ. രാമന്തളി സ്വദേശിനി ഷമീലയുടെ ആത്‍മഹത്യയിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവായ റഷീദിന്റെ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. ഭർത്താവിനെതിരെ ആത്‍മഹത്യാ കുറിപ്പ് എഴുതി വെച്ചാണ് ഷമീല ജീവനൊടുക്കിയത്.
റഷീദിനെ പിടികൂടാതെ പോലീസ് അലംഭാവം കാട്ടുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഭർതൃവീട്ടിൽ കഴിഞ്ഞ മാസം രണ്ടിനാണ് ഷമീല ആത്‍മഹത്യ ചെയ്‌തത്. ഏഴ് വർഷം മുമ്പാണ് റഷീദും ഷമീലയും വിവാഹിതരായത്. രണ്ട് കുഞ്ഞുങ്ങളുമുണ്ട്. റഷീദിനെ ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ റഷീദിനെ റിമാൻഡ് ചെയ്‌തു.
Most Read: കാഞ്ഞങ്ങാട് ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് പത്ത് ലക്ഷം രൂപ പിഴ






































