മലപ്പുറം: അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ ആരാധകരുടെ വിജയാഘോഷം അതിരുകടന്നു. ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി മലപ്പുറം താനാളൂർ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടിച്ച രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരിനൊടുവിൽ ആതിഥേയരായ ബ്രസീലിനെ വീഴ്ത്തിയാണ് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് അർജന്റീനയുടെ കിരീടധാരണം.
Also Read: മയൂഖ ജോണിക്ക് വധഭീഷണി; ഡിജിപിക്ക് പരാതി നൽകി







































