ഗുവാഹത്തി: അസമിലെ പോലീസ് ഏറ്റുമുട്ടലുകളിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ അസമിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 12 പേരാണ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്.
വെടിവെപ്പ് നടക്കുമ്പോൾ പ്രതികൾ നിരായുധരാണെന്നും, കൈയിൽ വിലങ്ങണിഞ്ഞിരുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നതായി എഎച്ച്ആർസി(ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ) അംഗം നബ കമാൽ ബോറ പറയുന്നു. പോലീസ് കസ്‌റ്റഡിയിൽ കഴിയുന്ന പ്രതികളെ വെടിവെച്ചു കൊല്ലുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സംസ്‌ഥാന സർക്കാരിന്റെ ആഭ്യന്തര, രാഷ്‌ട്രീയ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഓഗസ്‌റ്റ് 17നകം അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ കമ്മീഷൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് അസം പോലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് അഭിഭാഷകന്‍ ആരീഫ് ജാവ്ദര്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ ഒന്നിന് ശേഷം, കസ്‌റ്റഡിയിലുള്ള പ്രതികള്‍ക്ക് നേരെയോ, റെയ്‌ഡുകള്‍ക്കിടയിലോ 20ലധികം എന്‍കൗണ്ടറുകള്‍ നടന്നിട്ടുണ്ടെന്ന് അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു.
Most Read: ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി