ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

By Staff Reporter, Malabar News
sslc-plus two- Grace Mark
Representational Image
Ajwa Travels

കൊച്ചി: എസ്എസ്എൽ സി, പ്ളസ് 2 പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കെഎസ്‍യു നൽകിയ ഹരജിയിലാണ് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്.

ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് കെഎസ്‍യു ഹരജിയിൽ ആവശ്യപ്പെട്ടത്. അതേസമയം ഈ മാസം 22ന് ഹൈക്കോടതി വീണ്ടും ഹരജി പരിഗണിക്കും.

എസ്എസ്എൽസി, പ്ളസ് 2 ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ നേരത്തെ പ്രതിഷേധം ശക്‌തമായിരുന്നു. നിരവധി കായികതാരങ്ങളും പരിശീലകരും ഗ്രേസ് മാർക്ക് സംബന്ധിച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. ഈ ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കുകയും ചെയ്‌തിരുന്നു.

Most Read: ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE