ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു

By Desk Reporter, Malabar News
Covid Case in Edamalakkudi
Ajwa Travels

ഇടുക്കി: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു. രണ്ട് പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇരുപ്പ്ക്കല്ല് ഊരിലെ 40കാരിക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് കോവിഡ് ബാധിച്ചത്.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇടമക്കുടിയിൽ രോഗം സ്‌ഥിരീകരിക്കുന്നത്. ഇവരുടെ ഉറവിടം വ്യക്‌തമല്ല. ഉറവിടം കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിച്ചേക്കും. രോഗവ്യാപനത്തെ ചെറുക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.

Most Read:  സിക വൈറസ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE