തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന് എതിരായ പരാതി എന്‍സിപി അന്വേഷിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും ഫോൺ ടാപ്പ് ചെയ്‌തത് മനഃപൂർവമാണെന്നും എൻസിപി നേതാക്കള്‍ പറഞ്ഞു.
എന്‍സിപി സംസ്‌ഥാന നിര്‍വാഹക സമിതിയംഗം ജി പത്‌മാകരനെതിരെയുള്ള പീഡന പരാതി തീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്നാണ് എകെ ശശീന്ദ്രനെതിരെ ഉയർന്നിരിക്കുന്ന ആരോപണം.
പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് കരുതിയാണ് താൻ ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോൾ പിൻമാറിയെന്നും എകെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തിൽ ഇടപെട്ടിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്; ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍







































