കോഴിക്കോട്: ജില്ലയില്‍ കോവിഡ് പരിശോധനക്ക് അനുമതി ലഭിച്ച പല ലാബുകളിലും വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി പരാതി ഉയരുന്നു. രോഗമില്ലാത്തവര്‍ക്ക് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റും രോഗബാധിതര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നല്കി കോവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇതുവഴി നിരവധി പേരുടെ യാത്ര മുടങ്ങിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ ലാബുകള്‍ക്ക് പുറമെ ജില്ലയില്‍ കൂടുതല്‍ സ്വകാര്യ ലാബുകളില്‍ പരിശോധന സൗകര്യം ഒരുക്കിയിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് യോഗ്യരല്ലാത്ത ആളുകളെ വിദേശത്തേക്ക് കടത്തുന്നത്.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി മലബാര്‍ ഡെവലപ്മെന്റ് ഫോറം അദ്ധ്യക്ഷന്‍ കെ.എം ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുൽ അസീസിന്റെ യാത്ര തെറ്റായ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മൂലം തടസ്സപ്പെട്ടിരുന്നു. സ്വകാര്യ ലാബിലെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് കണ്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു. എന്നാല്‍ മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. കോവിഡ് പരിശോധനയുടെ പേരില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് മലബാര്‍ ഡെവലപ്മെന്റ് ഫോറം പറയുന്നു.
More Kozhikkode News: പരിസ്ഥിതി ദുര്‍ബല മേഖല പ്രഖ്യാപനത്തിനെതിരെ ജില്ലയിലെ കര്‍ഷക സംഘടനകള്‍







































