ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍

By News Desk, Malabar News
MalabarNews_wildlife sanctury
representation Image
Ajwa Travels

കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി (ഇക്കോ സെന്‍സിറ്റീവ് സോണ്‍) പ്രഖ്യാപിച്ചതിനെതിരെ സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. നാലു രൂപതകളുടെ നേതൃത്വത്തിലുള്ള സംയ്കുത സമര സമിതിയാണ് നേതൃത്വം നല്‍കുന്നത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിന് എതിരെയാണ് കര്‍ഷക സംഘടനകള്‍ സമരത്തിന് ഒരുങ്ങുന്നത്. അതേസമയം കരട് വിജ്ഞാപനത്തില്‍ പരാതിയുള്ളവര്‍ക്ക് അറിയിക്കാന്‍ ഇനിയും അവസരമുണ്ടെന്ന് വനംവകുപ്പ് വിശദീകരിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ആകാശ പരിധിയെ പരിസ്ഥിതി ദുര്‍ബല മേഖലയായി  പ്രഖ്യാപിച്ച് കരട് വിജ്ഞാപനം ഇറക്കിയിട്ട് ഒന്നര മാസമായി. വിജ്ഞാപന പ്രകാരം കോഴിക്കോട്, വയനാട് ജില്ലകളിലായുള്ള 13 വില്ലേജുകളില്‍പെട്ട പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബല മേഖലയായി തീരുക.

ജനവാസ കേന്ദ്രങ്ങളെ ഇതില്‍ നിന്നൊഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ വിവിധ കര്‍ഷക സംഘടനകള്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സമരങ്ങളുടെ അദ്യഘട്ടമായി 13 വില്ലേജുകളിലൂടെ ഉള്ള വാഹന പ്രചരണ ജാഥ സെപ്റ്റംബര്‍ 28ന് തുടങ്ങും. പരിഹാരം ആയില്ലെങ്കില്‍ ദേശീയ പാത ഉപരോധമടക്കമുള്ള സമരങ്ങള്‍ക്കാണ് കര്‍ഷകര്‍ തയ്യാറെടുക്കുന്നത്.

Read Also: അതിരപ്പിള്ളിയില്‍ വന്‍മരങ്ങള്‍ മുറിച്ചും സ്ഫോടനം നടത്തിയും വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE