ന്യൂഡെൽഹി: ജമ്മു കശ്മീരിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് പതിനാല് ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. രജൗരിയിൽ സ്ഫോടകവസ്തു കണ്ടെത്തി. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ സ്ഫോടക വസ്തു നീർവീര്യമാക്കിയെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു.
അതേസമയം, പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടുപേരെ ബിഎസ്എഫ് വധിച്ചു. പഞ്ചാബിലെ ഖര ഗ്രാമത്തിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം.
Read also: അതിർത്തി തർക്കം; അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം






































