മുംബൈ: നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അസ്വസ്ഥതകള്‍ മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട സെറീന ഇപ്പോള്‍ വീട്ടില്‍ ചികിത്സ തുടരുകയാണ്.
ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് മുംബൈ ലിവാട്ടി ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സന്ധികളില്‍ കടുത്ത വേദനയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ശരീരത്തില്‍ ഓക്സിജന്റെ അളവും കുറവായിരുന്നു. ആശുപത്രിയില്‍ സെറീനക്ക് വിദഗ്ദ്ധ ചികിത്സ നല്കി. പിന്നീട് അസ്വസ്ഥതകള്‍ മാറിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ട നടി ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. ചികിത്സ തുടരുന്നുണ്ടെന്നും എത്രയും പെട്ടന്ന് തന്നെ രോഗമുക്തി നേടുമെന്നും സെറീനയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: സഞ്ജുഡാ..74(32); ‘രാജ’ സ്ഥാന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ






































