ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു. രാവിലെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബന്ദിപ്പോരയിലെ ചന്ദാജി പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നതെന്നു പോലീസ് വക്‌താവ് പറഞ്ഞു.
ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തീവ്രവാദികളുടെ എണ്ണവും അവരുടെ ബന്ധവും സംബന്ധിച്ച വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രദേശം മുഴുവൻ സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
അതേസമയം, സാബാ സെക്‌ടറിൽ വീണ്ടും ഡ്രാൺ സാന്നിധ്യം കണ്ടെത്തി. ഇതോടെ സുരക്ഷാ സേനക്ക് ജാഗ്രതാ നിർദ്ദേശം നൽകി. തുടർച്ചയായി നാലാം ദിവസമാണ് ഡ്രോൺ സാന്നിധ്യം റിപ്പോർട് ചെയ്യുന്നത്.
Most Read: അസം-മിസോറാം അതിർത്തി തർക്കം; ഇരു സംസ്‌ഥാനങ്ങളും കേസുകൾ പിൻവലിച്ചു







































