കോവിഡ് ഡെൽറ്റ വകഭേദം വേഗത്തിൽ പടരാൻ കാരണമെന്ത്?

By Desk Reporter, Malabar News
Health News
Representational Image
Ajwa Travels

ഇന്ത്യയിലെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായതായി പറയപ്പെടുന്ന ഡെൽറ്റ വകഭേദം ശാസ്‌ത്രജ്‌ഞർക്കും വിദഗ്‌ധർക്കും ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) അടുത്തിടെ ഡെൽറ്റ വകഭേദത്തെ ‘ആശങ്കയുടെ വകഭേദം’ എന്നാണ് വിശേഷിപ്പിച്ചത്, ഇത് ആളുകളുടെ ആരോഗ്യത്തിനും ശാരീരിക ക്ഷേമത്തിനും കാരണമായേക്കാവുന്ന ഗുരുതരമായ അപകടങ്ങളെക്കുറിച്ച് പ്രസ്‌താവിക്കുന്നു.എന്താണ് ഡെൽറ്റ വകഭേദം?

കൊറോണ വൈറസിന്റെ ബി.1.617.2 എന്ന് ശാസ്‌ത്രീയമായി വിളിക്കപ്പെടുന്ന ഡെൽറ്റ വേരിയന്റ്, നിലവിലുള്ള മറ്റ് വകഭേദങ്ങളേക്കാൾ കൂടുതൽ വേഗത്തിൽ പകരുന്നതും വ്യാപന ശേഷി കൂടുതലുള്ളതുമായ രണ്ട് കൊറോണ വൈറസ് വകഭേദങ്ങളുടെ സംയോജനമാണ്. അതുകൊണ്ട് തന്നെ ഒരു വ്യക്‌തിയിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ വ്യാപിക്കാൻ ഈ വൈറസിന് സാധിക്കും. അതോടൊപ്പം മനുഷ്യന്റെ രോഗപ്രതിരോധ ശേഷി മറികടന്ന് അവയവങ്ങളെ ആക്രമിക്കാൻ ഡെൽറ്റ വകഭേദത്തിന് എളുപ്പം സാധിക്കുന്നു.

കൂടാതെ, വാക്‌സിൻ എടുത്തതുകൊണ്ട് ശരീരത്തിന് ലഭിച്ച ആന്റി ബോഡിയെയും മുൻപ് കോവിഡ് വന്നതിനു ശേഷം ശരീരം ഉൽപാദിപ്പിച്ച പ്രതിരോധ ശേഷിയെയും ഡെൽറ്റ വൈറസ് മറികടക്കും. ഇത് വാക്‌സിൻ ഫലപ്രാപ്‌തിക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

യഥാര്‍ഥ കൊറോണ വൈറസിനേക്കാൾ 1260 മടങ്ങ് അധികം വൈറല്‍ ലോഡ് രോഗികളില്‍ ഉണ്ടാക്കാന്‍ ഡെല്‍റ്റ വകഭേദത്തിന് സാധിക്കുമെന്നാണ് ചൈനയിലെ ഗ്വാങ്‌ഡോങ് പ്രൊവിന്‍ഷ്യല്‍ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തിൽ വ്യക്‌തമായത്‌. രോഗബാധിതരുടെ രക്‌തത്തില്‍ കാണപ്പെടുന്ന വൈറസ് കണങ്ങളുടെ തോതിനെയാണ് വൈറല്‍ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഡെല്‍റ്റ വകഭേദം പിടിപെട്ടവരില്‍ വൈറസ് ബാധിച്ച് നാലു ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും പഠന റിപ്പോർട് ചൂണ്ടിക്കാട്ടി. യഥാര്‍ഥ കൊറോണ വൈറസ് ബാധിതരില്‍ ഇത് ശരാശരി ഏഴു ദിവസമായിരുന്നു.വാക്‌സിൻ കൊണ്ട് ഡെൽറ്റയെ പ്രതിരോധിക്കാനാവുമോ?

രണ്ട് ജനിതക വ്യതിയാനങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്നതിനാല്‍ ഡെല്‍റ്റ വകഭേദത്തിന് ആന്റിബോഡികളെ മറികടന്ന് ശരീരത്തിൽ എത്താനുള്ള കഴിവ് കൂടുതലാണെന്ന് നേരത്തെ പറഞ്ഞല്ലോ, വാക്‌സിൻ എടുത്തവരെയും കോവിഡ് പിടികൂടുന്നത് ഡെൽറ്റ വകഭേദം കൊണ്ടായിരുന്നു.

എന്നിരുന്നാലും, പൂർണ്ണമായി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ആളുകൾക്ക് കോവിഡ് ബാധിക്കുമെങ്കിലും അവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറവാണ്, കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യവും ഉണ്ടാവില്ല. അതുപോലെ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കുറവാണെന്ന് ഗവേഷകർ പറയുന്നു.

Most Read:  ബിറ്റ്റൂട്ട് നിസാരക്കാരല്ല; ചർമ സംരക്ഷണത്തിന് അത്യുത്തമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE