ബിറ്റ്റൂട്ട് നിസാരക്കാരല്ല; ചർമ സംരക്ഷണത്തിന് അത്യുത്തമം

By Staff Reporter, Malabar News
Ajwa Travels

ആരോഗ്യ സംരക്ഷണത്തിന് പേരു കേട്ട ഒരു പച്ചക്കറിയാണ് ബിറ്റ്റൂട്ട്. മിക്കവരുടെയും വീട്ടിൽ സ്‌ഥിര സാന്നിധ്യമായ ബിറ്റ്റൂട്ട് സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. ചർമ സംരക്ഷണത്തിന് അത്യാവശ്യമായ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ടിനെ കൂടെക്കൂട്ടാൻ ഇനിയാരും മറക്കണ്ട.

മുഖക്കുരു, മുഖത്തെ മറ്റു പാടുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് അത്യുത്തമമാണ്. ബീറ്റ്റൂട്ടിന്റെ ജ്യൂസ് സ്‌ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചർമത്തിന് വളരെ ഫലപ്രദമാണ്. കഴിഞ്ഞില്ല…തടി കുറക്കാൻ നോക്കുന്നവർക്കുള്ള ഒരു സ്വാഭാവിക വഴി കൂടിയാണ് ബീറ്റ്റൂട്ട്. പ്രോട്ടീൻ, നാരുകൾ എന്നിവ ധാരാളമുള്ള ബീറ്റ്റൂട്ടിന് കൊഴുപ്പുള്ള കോശങ്ങളെ പെട്ടെന്ന് അലിയിച്ചുകളയാൻ സാധിക്കും.

lifestyle news

സൗന്ദര്യ സംരക്ഷണത്തിന് ബിറ്റ്റൂട്ട് ഉപയോഗിച്ചുള്ള ചില പൊടിക്കൈകൾ ഇതാ:

മുഖക്കുരുവിനോട് ബൈ പറയാം: 2:1 ടേബിൾ സ്‌പൂൺ അനുപാതത്തിൽ ബീറ്റ്റൂട്ട് ജ്യൂസ്, തൈര് എന്നിവ കൂട്ടിക്കലർത്തി ഫേസ് പാക്ക് പോലെ ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചർമത്തിന്റെ നൈസർഗിക സൗന്ദര്യം നിലനിർത്താനും സഹായിക്കും.

താരൻ അകറ്റാം: ബീറ്റ്റൂട്ട് ജ്യൂസ്, വിനാഗിരിയോടൊപ്പം ചേർത്ത് മുടിയിൽ പുരട്ടുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ഇത് താരൻ കാരണമുള്ള ചൊറിച്ചിൽ തടയും. ബീറ്റ്റൂട്ടിന്റെ എൻസൈം സ്വഭാവം താരൻ കുറക്കുകയും താരൻ ഉണ്ടാക്കുന്ന ബാക്‌ടീരിയകൾ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള സിലിക്ക മുടിക്ക് മൃദുത്വവും തിളക്കവും നൽകുന്നു.

മുഖത്തെ ചുളിവുകൾ കുറക്കാം: ഇതിനായി തേനും പാലും ബീറ്റ്റൂട്ട് ജ്യൂസിൽ മിക്‌സ് ചെയ്യുക. ആഴ്‌ചയിൽ ഒരു തവണയെങ്കിലും നിങ്ങളുടെ മുഖത്ത് തേയ്‌ക്കുക. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകൾ കുറക്കുകയും പ്രകൃതിദത്തമായ തിളക്കം നൽകുകയും ചെയ്യും. കൂടാതെ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ലൈകോപിൻ, സ്‌ക്ളേലെൻ എന്നിവ ചർമത്തിലെ ഇലാസ്‌തികത വർധിപ്പിക്കുകയും അതുവഴി മുഖത്ത് ചുളിവുകൾ വരുന്നത് തടയുകയും ചെയ്യും.

beauty benefits-beetroot

ചർമം തിളങ്ങാൻ: ഒന്നുരണ്ടു ബീറ്റ്റൂട്ട് കഷ്‌ണം വേവിച്ചതിന് ശേഷം, അത് ചർമത്തിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ബീറ്ററൂട്ടിൽ ഇരുമ്പ്, കരോട്ടിനോയ്ഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമത്തിലെ സുഷിരങ്ങളിലേക്ക് വ്യാപിക്കുകയും ഉണങ്ങി വരണ്ടിരിക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.

ചുണ്ടിന്റെ സൗന്ദര്യം വർധിപ്പിക്കാം: ഉറങ്ങാൻപോകുന്നതിനു മുമ്പ് നിങ്ങളുടെ ചുണ്ടുകളിൽ ബീറ്റ്റൂട്ട് ജ്യൂസ് തേച്ചുപിടിപ്പിക്കുന്നത് ഗുണം ചെയ്യും. ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടുകയാണെങ്കിൽ ചുണ്ടിലെ പാടുകൾ മാറി ചുണ്ടുകൾ ഇളംനിറമായി മാറും.

beetroot-tips

ബീറ്റ്റൂട്ടിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. സന്തുലിതമായ ഗ്‌ളൂക്കോസ് അളവുകളുള്ള ഒരു വ്യക്‌തിക്ക് ഇത് ദോഷം ചെയ്യുകയില്ല, എന്നാൽ ഡയബെറ്റിക് മുതലായവയ്‌ക്ക് മരുന്നുകഴിക്കുന്നവർ ഭക്ഷണ ക്രമത്തിൽ ബീറ്റ്റൂട്ട് സ്‌ഥിരമായി ഉൾപ്പെടുത്തുകയാണെങ്കിൽ അത് ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ആയിരിക്കണം.

ബീറ്റ്റൂട്ടിന് തനതു നിറം കൊടുക്കുന്നത് ബീറ്റാനിൻ ആണ്. ശരീരത്തിൽ വച്ച് ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാൽ ഉയർന്ന അളവിൽ അത് മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. ആയതിനാൽ ചിലപ്പോൾ ബീറ്റ്റൂട്ട് കഴിച്ചതിന് ശേഷം മൂത്രം രക്‌തം കലർന്ന നിറത്തിലാകും. എന്നാൽ അൽപ സമയത്തിനുശേഷം നിറവ്യത്യാസം മാറിയില്ലെങ്കിൽ തീർച്ചയായും വൈദ്യ സഹായം തേടേണ്ടതാണ്.

Most Read: മാസ്‌കുകൾ രോഗവാഹകർ ആവാതിരിക്കട്ടെ; തുടർച്ചയായി ഒരേ മാസ്‌ക് ഉപയോഗിക്കരുത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE