മാസ്‌കുകൾ രോഗവാഹകർ ആവാതിരിക്കട്ടെ; തുടർച്ചയായി ഒരേ മാസ്‌ക് ഉപയോഗിക്കരുത്

By Desk Reporter, Malabar News
how-to-care-for-your-face-mask
Ajwa Travels

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം നമ്മെ ഭയപ്പെടുത്തുന്ന തരത്തിലേക്ക് ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. സമ്പർക്ക രോഗികളും ഉറവിടം അറിയാത്ത കേസുകളും വർധിക്കുന്നത് കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ അൽപം കൂടി നമ്മൾ ശ്രദ്ധ പുലർത്തിയേ പറ്റൂ. അതിൽ ഏറ്റവും കൂടുതൽ കരുതൽ വേണ്ട കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാസ്‌കിന്റെ ഉപയോഗം.

പോലീസിനെ ബോധ്യപ്പെടുത്താനും പിഴ ചുമത്തപ്പെടാതിരിക്കാനും അല്ലാതെ സ്വയ രക്ഷക്കും നമ്മുടെ പ്രിയപ്പെട്ടവരുടെ രക്ഷക്കുമാണ് മാസ്‌ക് എന്നത് മറക്കാതിരിക്കുക. ഇപ്പോഴും മാസ്‌കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ അറിയാത്തവരും അറിഞ്ഞിട്ടും ചെയ്യാത്തവരും നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. മാസ്‌കുകൾ രോഗവാഹകർ ആവാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ;

  • ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന മാസ്‌കുകൾ ഒരു കാരണവശാലും പിന്നീട് ഉപയോഗിക്കരുത്.
  • ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ 72 മണിക്കൂറുകള്‍ക്കു ശേഷമേ എന്‍ 95 മാസ്‌ക് വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളൂ.
  • ഉപയോഗിച്ച മാസ്‌കുകള്‍ ഒരുമിച്ച് സൂക്ഷിക്കരുത്. വായുവില്‍ ഉണക്കുകയോ വായുസഞ്ചാരമുള്ള കവറുകളില്‍ പ്രത്യേകമായി സൂക്ഷിച്ച് ഉണക്കുകയോ ചെയ്യണം.
  • ഒരാളുടെ പക്കല്‍ കുറഞ്ഞത് അഞ്ച് മാസ്‌കുകളും വായു സഞ്ചാരമുള്ള (ഒന്നു മുതല്‍ അഞ്ചു വരെ ലേബല്‍ ചെയ്‌ത) അഞ്ച് പേപ്പര്‍ ബാഗുകളും വേണം.
  • ആദ്യത്തെ ദിവസം ഉപയോഗിച്ച മാസ്‌ക് ഒന്ന് എന്ന് എഴുതിയ പേപ്പര്‍ ബാഗില്‍ നിക്ഷേപിക്കുക, രണ്ടാമത്തെ ദിവസത്തെ മാസ്‌ക് രണ്ട് എന്ന് ലേബല്‍ ചെയ്‌ത ബാഗിലും സൂക്ഷിക്കുക. ഇത്തരത്തില്‍ അഞ്ചു ദിവസം തുടരാം. ആറാം ദിവസം ഒന്നാം നമ്പര്‍ ബാഗിലെ മാസ്‌ക് വീണ്ടും ഉപയോഗിക്കാം.
  • ഓരോ മാസ്‌കും അഞ്ചു പ്രാവശ്യം ഉപയോഗിക്കുന്നതു വരെ ഇത് തുടരാം.
  • മാസ്‌കില്‍ ശരീര ദ്രവങ്ങളോ മറ്റോ പറ്റിയാല്‍ പിന്നീട് അവ ഉപയോഗിക്കരുത്.
  • താടിരോമം ഉള്ളവരില്‍ ഇത് നല്‍കുന്ന സംരക്ഷണം അപൂര്‍ണമാണ്.
  • എന്‍ 95 മാസ്‌ക് കഴുകാനും വെയിലത്ത് ഉണക്കാനും പാടില്ല. ഇതിലെ പോളിപ്രോപിലിന്‍ പാളിയുടെ ഇലക്‌ട്രോസ്‌റ്റാറ്റിക് ചാര്‍ജ് ഫില്‍റ്ററേഷനില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്‌ട്രോസ്‌റ്റാറ്റിക് ചാര്‍ജ് നഷ്‌ടപ്പെടുത്തും.
  • ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കരുത്.
  • എന്‍ 95 മാസ്‌കുകള്‍ ഇല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ക്കു പുറമെ സാധാരണ തുണി മാസ്‌കുകള്‍ ഉപയോഗിച്ച് ഡബിള്‍ മാസ്‌കിങ് ചെയ്യാം.
  • രണ്ട് സര്‍ജിക്കല്‍ മാസ്‌കുകള്‍ ഒരുമിച്ച് ഉപയോഗിക്കരുത്.

മാസ്‌കുകൾ കൃത്യമായി മൂക്കും വായും മൂടുന്ന തരത്തിൽ ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകൾ ഇടക്കിടെ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചോ കഴുകിയും കോവിഡിനെ നമുക്ക് ചെറുത്ത് നിർത്താം. നമ്മുടെ മാത്രമല്ല, നമുക്ക് പ്രിയപ്പെട്ടവരുടെ സുരക്ഷയും നമ്മുടെ കൈകളിലാണെന്ന് ഓർക്കുക.

Most Read:  അമേരിക്കയിൽ വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ; പുതിയ ഉത്തരവുമായി ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE