കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എംപിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്റെ നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. തീരുമാനം പുന പരിശോധിക്കാൻ അഡ്മിനിസ്ട്രേഷന് കോടതി നിർദ്ദേശം നൽകി.
ലക്ഷദ്വീപ് സന്ദർശനത്തിനായി ഹൈബി ഈഡനും ടിഎന്‍ പ്രതാപനും നല്കിയ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് കോടതിയുടെ നിർദ്ദേശം. അപേക്ഷകരുടെ ഭാഗം കേള്‍ക്കാതെയാണ് അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ ഹരജിക്കാര്‍ അറിയിച്ചു.
ഇത് നിയമപരമായി തെറ്റാണെന്ന് കോടതി കണ്ടെത്തി. അതുകൊണ്ടു തന്നെ അഡ്മിനിസ്ട്രേഷന്റെ തീരുമാനം പുന പരിശോധിക്കണമെന്നും കോടതി പറയുന്നു. എംപിമാരെ നേരിട്ടോ ഓണ്‍ലൈനായോ കേള്‍ക്കാതെ അപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
National News: ജാർഖണ്ഡ് ജഡ്ജിയുടെ ദുരൂഹമരണം; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി