ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഇന്ന് രാവിലെയാണ് പ്രദേശത്ത് വച്ച് സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർത്തത്. പ്രദേശത്ത് പുതുതായി നുഴഞ്ഞുകയറിയ ഭീകരരുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന താനാമണ്ടിയിൽ തിരച്ചിൽ നടത്തുമ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
താനാമണ്ടിയിലെ തിരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. തുടർന്ന് സേന തിരിച്ചടിച്ചു. നിലവിൽ കൂടുതൽ സേനാ സംഘങ്ങൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. ഇവിടെയും, സമീപ മേഖലകളിലും സൈന്യം സുരക്ഷ ശക്തമാക്കി. രജൗരിയിലെ നിയന്ത്രണ രേഖക്ക് സമീപം ടോർച്ച്, റേഡിയോ സെറ്റ് എന്നിവ ഉൾപ്പെടെയുള്ള ചില വസ്തുക്കളും സുരക്ഷാ സേനയുടെ തിരച്ചിലിൽ കണ്ടെടുത്തു.
Read Also: വളർത്തു മൃഗങ്ങൾക്ക് ലൈസൻസ്; നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി






































