ന്യൂഡെല്‍ഹി: ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മൽസരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിനോട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ് ഹോക്കി താരങ്ങളെന്നും ഏവരെയും അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
“കരയുന്നത് നിര്‍ത്തൂ, നിങ്ങള്‍ കരയുന്നത് എനിക്കു കേള്‍ക്കാം. രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു. ആരും നിരാശപ്പെടേണ്ട. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയുടെ അടയാളമായ ഹോക്കിക്ക് നിങ്ങളുടെ കഠിനധ്വാനത്തിലൂടെ വീണ്ടും പ്രാധാന്യം ലഭിച്ചിരിക്കുന്നു”- മോദി താരങ്ങളോട് പറഞ്ഞു.
വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിനേയും മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. വെള്ളിയാഴ്‌ച നടന്ന വെങ്കല മെഡല്‍ മൽസരത്തില്‍ 4-3നാണ് ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനോട് പൊരുതിത്തോറ്റത്.
Read also: ഐഎസ് റിക്രൂട്ട്മെന്റിന് ശ്രമം; മംഗളൂരുവിൽ യുവതി കസ്‌റ്റഡിയിൽ