മലപ്പുറം: നിലമ്പൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ഹംസയാണ് മരിച്ചത്. നിലമ്പൂർ പോലീസ് സ്റ്റേഷന് എതിർവശത്തെ ടാക്സി സ്റ്റാൻഡിലാണ് ഹംസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇയാളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
രാവിലെ ടാക്സി സ്റ്റാന്‍ഡിൽ എത്തിയവരാണ് ഹംസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 60 വയസുണ്ടെന്നാണ് പ്രാഥമിക നിഗമനം.
നിലമ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഇയാൾക്ക് കഴിഞ്ഞ ദിവസം രാത്രിയിൽ ഭക്ഷണം നൽകിയിരുന്നു. എന്നാൽ ഇത് കഴിച്ചിട്ടില്ല. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം ഇൻക്വസ്റ്റ് നടത്തി നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Malabar News: കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം







































