തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായി അന്വേഷണ സംഘം രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തുനല്‍കി. പ്രതികളുടെയും ബന്ധുക്കളുടെയും മാത്രമല്ല ബിനാമികളെന്ന് സംശയിക്കുന്നവരുടെയും എല്ലാ വസ്‌തു ഇടപാടുകളും സംഘം പരിശോധിക്കും. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്താനായി തട്ടിപ്പ് പണം വ്യാപകമായി ഉപയോഗിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അതിനിടെ വായ്‌പാ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ ഒരാഴ്‌ച കസ്‌റ്റഡിയിൽ നൽകണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. കസ്‌റ്റഡി അപേക്ഷ മൂന്ന് ദിവസത്തിന് ശേഷം പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് സുനിൽ കുമാറിനെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്യുന്നത്. തുടർന്ന് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. ഭരണ സമിതിയുടെ അറിവോ പ്രസിഡണ്ടിന്റെ ഒപ്പോ ഇല്ലാതെ പലർക്കും ഇയാൾ അംഗത്വം നൽകിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
Read also: സംസ്‌ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ്







































