കർശന നിബന്ധനകൾ; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞു

By Team Member, Malabar News
Teak Museum
Ajwa Travels

മലപ്പുറം: കർശന കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ വരവ് കുറഞ്ഞു. പ്രവേശനം അനുവദിക്കണമെങ്കിൽ ഫസ്‌റ്റ് ഡോസ് വാക്‌സിൻ സ്വീകരിച്ചവരോ, 3 ദിവസം മുൻപെടുത്ത ആർടിപിസിആർ രേഖ കൈവശമുള്ളവരോ, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം.

ടൂറിസം കേന്ദ്രങ്ങളിൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും പ്രവേശനത്തിന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ സന്ദർശകരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകാൻ പ്രധാന കാരണം. എന്നാൽ രക്ഷിതാക്കൾക്കൊപ്പമുള്ള, 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. ജില്ലയിലെ മിക്ക ടൂറിസം കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ എത്തിയെങ്കിലും മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ മിക്കവരെയും മടക്കി അയക്കുകയായിരുന്നു.

ജില്ലയിലെ തേക്ക് മ്യൂസിയത്തോട് ചേർന്നുള്ള ജൈവ വിഭവ ഉദ്യാനത്തിൽ മാത്രമാണ് നിലവിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കുക. ഇവിടെ ഇന്നലെ സന്ദർശനത്തിനായി എത്തിയ ആളുകളിൽ പലരെയും പരിശോധനക്ക് ശേഷം മടക്കി അയക്കുകയായിരുന്നു. കൂടാതെ വനംവകുപ്പിന്റെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിലും സന്ദർശകർ ഉണ്ടായിരുന്നില്ല. ഇവിടെ ചാലിയാറിന് അക്കരെയുള്ള കനോലി തേക്ക് തോട്ടത്തിലേക്ക് തോണി, ജങ്കാർ സർവീസുകളും നിലവിലില്ല.

Read also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താൻ നടപടി ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE