കൊച്ചി: മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് വർഷത്തേക്കാണ് ബെഹ്റയുടെ നിയമനം. ആദ്യമായാണ് ഒരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.
കേന്ദ്ര പോലീസ് സേനയിലും സംസ്‌ഥാന പോലീസ് സേനയിലും 36 വർഷത്തെ പ്രവർത്തി പരിചയമാണ് ബെഹ്റക്കുള്ളത്. 2021 ജൂൺ 30നാണ് അദ്ദേഹം വിരമിച്ചത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷം അദ്ദേഹം കേരളത്തിന്റെ ഡിജിപിയായിരുന്നു. വിജിലൻസ് ഡയറക്‌ടർ, ജയിൽ മേധാവി, അഗ്‌നി രക്ഷാസേന മേധാവി എന്നീ നിലകളിലും ലോക്‌നാഥ് ബെഹ്റ പ്രവർത്തിച്ചിട്ടുണ്ട്.
Read Also: അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം







































