അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

By News Desk, Malabar News
flight-srinagar-to-sharjah
Representational Image
Ajwa Travels

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്. അഫ്‌ഗാനിൽ കുടുങ്ങിയ 41 മലയാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്കയാണ് കത്തയച്ചിരിക്കുന്നത്.

അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി ഫോൺവിളികൾ വരുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ പാസ്‌പോർട്ടുകളും വിലപ്പെട്ട രേഖകളും താലിബാൻ പിടിച്ചെടുത്തതായി ചിലരുടെ സന്ദേശങ്ങളിലുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഫ്‌ഗാനിലെ മലയാളികളുടെ ജീവന് വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അവരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.

Also Read: കണ്ണൂരിൽ അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധം; വെളിപ്പെടുത്തി എൻഐഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE