രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആറിന്റെ ഉക്രെയിന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം ഒക്‌ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്ത അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് നീളുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാംചരണിനും ജൂനിയര്‍ എന്‍ടിആറിനും പുറമെ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ബോളിവുഡിലെയും ടോളിവുഡിലെയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ‘ആര്‍ആർആര്‍’ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുക.
Read Also: തമന്നയും റിതേഷും ഒന്നിക്കുന്ന ‘പ്ളാന്‍ എ പ്ളാന്‍ ബി’ ഒരുങ്ങുന്നു







































