നെറ്റ്ഫ്ളിക്സ് ചിത്രത്തിനായി ഒന്നിച്ച് ബോളിവുഡ് താരം റിതേഷ് ദേശ്മുഖും തെന്നിന്ത്യന്‍ താരം തമന്നയും. ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ‘പ്ളാന്‍ എ പ്ളാന്‍ ബി’ ചിത്രത്തിനായാണ് ഇരുവരും കൈകോർക്കുന്നത്.
തമന്നയും റിതേഷുമാണ് ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയത്. ത്രികോല് മല്‍ഹോത്രയും കെആര്‍ ഹരിഷും ചേര്‍ന്നാണ് നിർമാണം.
‘വിരേ ദി വെഡിങ്’ എന്ന സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രത്തിന് ശേഷം ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജത് അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പൂനം ധില്ലണ്‍, കുഷ കപില എന്നിവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Most Read: കേസും കോടതിയും വേണ്ട; കർണാടകയിലേക്ക് പോകൂ, 500 രൂപക്ക് ജയിൽ പുള്ളിയാകാം