ന്യൂഡെൽഹി: താലിബാൻ കീഴടക്കിയ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിച്ചേക്കും. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനം കാബൂളിലെത്തി. സെക്യൂരിറ്റി ക്ളിയറൻസ് ലഭിക്കാൻ കാത്തുനിൽക്കുകയാണ് വ്യോമസേന. അഫ്ഗാനിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നാണ് വിവരം.
വ്യോമസേനയുടെ സി 17 ഗ്ളോബ് മാസ്റ്റർ വിമാനമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്. 70ഓളം പേരെ നാട്ടിലെത്തിക്കാനാണ് നീക്കം. അഫ്ഗാനിലെ ഗുരുദ്വാരയില്‍ അഭയം തേടിയ ഇവരെ കഴിഞ്ഞ ദിവസം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
അതേസമയം ഹിന്ദു, സിഖ് വിഭാഗങ്ങൾക്ക് താലിബാൻ സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ടെന്ന് അകാലിദൾ നേതാവ് മഞ്ജീന്ദർ സിങ് സിർസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താലിബാന് നേതാക്കള്‍ കാബൂളിലെ കര്തെ പാര്‍വണ്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കുന്ന 76 സെക്കന്റ് വീഡിയോ സിർസ ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. കാബൂള്‍ ഗുരുദ്വാര പ്രസിഡണ്ടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗുരുദ്വാരയിലുള്ളവര് സുരക്ഷിതരാണെന്നും സിർസ അറിയിച്ചു.
Also Read: മൂന്നാമതും പെണ്‍കുഞ്ഞ്; ഭാര്യയുടെമേൽ തിളച്ച വെള്ളമൊഴിച്ച് ഭര്‍ത്താവ്








































