മൂന്നാമതും പെണ്‍കുഞ്ഞ്; ഭാര്യയുടെമേൽ തിളച്ച വെള്ളമൊഴിച്ച്‌ ഭര്‍ത്താവ്

By Staff Reporter, Malabar News
domestic violance-up
Representational Image
Ajwa Travels

ഷാജഹാൻപൂർ: മൂന്നാമതും പെണ്‍കുഞ്ഞിന് ജൻമം നല്‍കിയതിന് ഭാര്യയ്‌ക്ക് ഭർത്താവിൽ നിന്നും ക്രൂര പീഡനം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സത്യപാല്‍ എന്നയാൾ ഭാര്യ സഞ്‌ജു(32)ന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചത്.

ഭാര്യ ആണ്‍കുഞ്ഞിന് ജൻമം നല്‍കാത്തതിനാലാണ് ഇയാൾ തിളച്ച വെള്ളമൊഴിച്ചതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിൽസയിലാണ്.

അതേസമയം സംഭവത്തില്‍ യുവതിയുടെ പിതാവ് നല്‍കിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

2013ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് മൂന്നാമത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. ഇതോടെ സത്യപാല്‍ കടുത്ത ദേഷ്യത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. കൂടാതെ മാതാപിതാക്കളോട് 50,000 രൂപ ആവശ്യപ്പെടാൻ ഇയാൾ ഭാര്യയെ നിർബന്ധിച്ചിരുന്നു എന്നും പരാതിയിൽ പറയുന്നു.

Most Read: ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് ഇന്ന് സമർപ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE