മലപ്പുറം: ജില്ലയിലെ കിഴക്കേത്തലയിൽ വാഹന പരിശോധനക്കിടെ പോലീസ് മർദ്ദിച്ചതായി പരാതി നൽകി ലോറി ഡ്രൈവർ. വളാഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവർ ഫൈസലാണ് പരാതി നൽകിയത്. ആവശ്യമായ രേഖകൾ എല്ലാം ഉണ്ടായിട്ടും പോലീസ് മർദ്ദിക്കുകയായിരുന്നെന്ന് ഇയാൾ വ്യക്‌തമാക്കി.
വാഹന പരിശോധന നടത്തുന്നതിനിടെ 500 രൂപ പിഴയായി നൽകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഫൈസൽ പറഞ്ഞു. രേഖകൾ എല്ലാം ഉണ്ടായിട്ടും പിഴയടക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ 250 രൂപ അടക്കാമെന്ന് ഫൈസൽ പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്‌ഥർ ഇതിന് വിസമ്മതിക്കുകയായിരുന്നു എന്നും, അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തെന്നും ഫൈസൽ വ്യക്‌തമാക്കി. പരിക്കേറ്റ ഫൈസൽ നിലവിൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
Read also: രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 25,072 കോവിഡ് കേസുകൾ


































