ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 86052 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5818570 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് മൂലം മരിച്ചത് 1141 പേരാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 92290 ആയി.
രാജ്യത്തെ കോവിഡ് മരണനിരക്ക് ഇപ്പോള്‍ 1.59 ശതമാനമാണ്. ഒപ്പം തന്നെ രോഗമുക്തി നിരക്കിലും വര്‍ധന ഉണ്ടാകുന്നുണ്ട്. ഇത് കൂടുതല്‍ ആളുകള്‍ക്ക് രോഗം ഭേദമാകുന്നതിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം 81771 ആളുകള്‍ക്കാണ് രാജ്യത്ത് രോഗമുക്തി ഉണ്ടായത്. ഇതോടെ രോഗമുക്തരായ ആളുകളുടെ എണ്ണം 4756164 ആയി ഉയര്‍ന്നിട്ടുണ്ട്.
രോഗവ്യാപനം കൂടി നിന്നിരുന്ന മഹാരാഷ്‌ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ രോഗ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം രോഗബാധിതരായത് 19164 ആളുകള്‍ക്കാണ്. കര്‍ണാടകയില്‍ 7710 ഉം ആന്ധ്രാപ്രദേശില്‍ 7855 ഉം ആണ് കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍.
Read also : തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖാപിക്കും







































