ദീർഘദൂര സർവീസ് ഏറ്റെടുക്കൽ; സർക്കാരിന് മുന്നിൽ നിരവധി തടസങ്ങൾ

By Team Member, Malabar News
Long Rout Service
Ajwa Travels

തിരുവനന്തപുരം: 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾ ഏറ്റെടുക്കാനുള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തിന് നിയമപരവും സാങ്കേതികവുമായ തടസങ്ങൾ. നിലവിൽ സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസ് ഉടമകൾ. ദീർഘദൂര ബസ് റൂട്ടുകൾ സർക്കാർ ഏറ്റെടുക്കുന്നതോടെ 220 ദീർഘദൂര സർവീസുകൾ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് ഉടമകൾ കോടതിയെ സമീപിക്കുന്നത്.

സർക്കാർ പുറത്തിറക്കിയ വിജ്‌ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെയാണ് അവസാനിക്കുന്നത്. കരടു വിജ്‌ഞാപനത്തിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കേട്ട ശേഷമേ അന്തിമ വിജ്‌ഞാപനം പാടുള്ളുവെന്നും, അന്തിമ വിജ്‌ഞാപനത്തിൽ കരടിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചേർക്കരുതെന്നുമുള്ള വ്യവസ്‌ഥ പാലിക്കാത്തതാണ് സാങ്കേതിക പിഴവ്.

കൂടാതെ ദീർഘദൂര സർവീസുകളിൽ നിന്നും സ്വകാര്യ ബസുകളെ മാറ്റുമ്പോൾ പകരം സർവീസ് നടത്താനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. ഒപ്പം തന്നെ കെഎസ്ആർടിസി ബസുകളിൽ പകുതി പോലും ഓടിക്കാൻ സാധിക്കാതെ ഇരിക്കുമ്പോഴാണ് ദീർഘദൂര സർവീസുകൾക്കായി 220 ബസുകൾ ഇനി കണ്ടെത്തേണ്ടത്.

Read also: 16കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE