തലശ്ശേരി: വായ്‌പക്ക് അപേക്ഷ നല്‍കിയ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍. പിണറായി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറി നിഖില്‍ കുമാര്‍ നാരങ്ങോളിക്കെതിരെയാണ് നടപടി. പാര്‍ട്ടിയുടെ യശസിന് കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം ധര്‍മടം നോര്‍ത്ത് ലോക്കലിലെ അണ്ടലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായ നിഖില്‍ കുമാറിനെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്‌തത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. പരാതിക്കാരിയായ യുവതിയും സിപിഎം അംഗമാണ്.
Read also: ഗ്യാസ് സിലിണ്ടർ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം




































