മലപ്പുറം: ജില്ലയിൽ കോൺഗ്രസിനകത്ത് ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തെ ചൊല്ലി ഭിന്നതയെന്ന് റിപ്പോർട്. മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനും മുൻ നിലമ്പൂർ നഗരസഭാ ചെയർമാനുമായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ ഡിസിസി പ്രസിഡണ്ട് ആക്കണമെന്ന് ഐ ഗ്രൂപ്പിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നു.
അതേസമയം, കെപിസിസി മലപ്പുറം ജനറൽ സെക്രട്ടറിയായ വിഎസ് ജോയിയെ ജില്ലാ പ്രസിഡണ്ട് ആക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം. കെഎസ്‌യുവിന്റെ സംസ്‌ഥാന അധ്യക്ഷൻ കൂടിയായിരുന്നു ജോയ്.
ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി ഡിസിസി ഭാരവാഹികളും ജില്ലയിലെ കെപിസിസി അംഗങ്ങളില്‍ ചിലരും ഹൈക്കമാന്‍ഡിന് കത്തയച്ചതോടെ സ്‌ഥിതി വീണ്ടും സങ്കീര്‍ണമായി. മലപ്പുറത്ത് കാലങ്ങളായി എ ഗ്രൂപ്പിനാണ് ഡിസിസി അധ്യക്ഷ പദവി ലഭിച്ചിരുന്നത്. ഡിസിസി സ്‌ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിലും ഭിന്നതയുള്ളതായാണ് സൂചന.
Most Read: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; പ്രതികളുടെ വീട്ടിൽ റെയ്‌ഡ്






































