കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മിടാവിലോട് കൊല്ലറോത്ത് ഹൗസിൽ അബ്‌ദുൾ ഷുക്കൂറിനെ (43) ചക്കരക്കൽ പോലീസ് പിടികൂടി. ഇയാളെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്‌തു വരികയാണ്. നേരത്തെ അറസ്‌റ്റിലായ പ്രശാന്തും ഷുക്കൂറും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പ്രശാന്തിനെ തലശേരി സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും നാലു ലക്ഷം രൂപ വിലവരുന്ന തേക്കുമര ഉരുപ്പിടികൾ കവർച്ച ചെയ്‌ത കേസിൽ സാക്ഷിമൊഴി നൽകിയതിനെ തുടർന്നാണ് കണ്ണൂർ സ്വദേശി പ്രജീഷ് എന്ന യുവാവിനെ പ്രതികൾ കൊന്നു കനാലിൽ തള്ളിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടി വരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട പ്രജീഷിന്റെ തലയിൽ പത്തോളം മുറിവുകളുണ്ടെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്.
Read also: കോഴിക്കോട് കോർപറേഷന്റെ പേരിൽ തൊഴിൽ തട്ടിപ്പ്; അന്വേഷണം തുടങ്ങി




































