ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കൾ ഭൂരിപക്ഷമായി തുടരുന്ന കാലത്തോളം ഭരണഘടനയും സ്ത്രീകളും സുരക്ഷിതരെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി. സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുവിന്റേതെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അഫ്ഗാനിസ്ഥാനിലെ സാഹചര്യമാണ് ഇന്ത്യയിലും സംഭവിക്കുക എന്നും സിടി രവി കൂട്ടിച്ചേർത്തു.
“മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണം. സഹിഷ്ണുതയുള്ളവര്‍ ഭൂരിപക്ഷമായിരിക്കുമ്പോള്‍ മാത്രമേ മതേതരത്വവും സ്ത്രീകള്‍ക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ”- സിടി രവി പറഞ്ഞു. കോൺഗ്രസ് നടത്തുന്നത് പ്രീണന രാഷ്ട്രീയമാണെന്നും എന്നാൽ ബിജെപി വസ്തുനിഷ്ഠമായ രാഷ്ട്രീയ പ്രവർത്തനത്തിലാണ് വിശ്വസിക്കുന്നതെന്നും സിടി രവി പറഞ്ഞു.
Read also: വിപിഎന്‍ നിരോധിക്കണം; കേന്ദ്രത്തോട് ആഭ്യന്തര മന്ത്രാലയം








































