ബോളിവുഡ് താരം സണ്ണി ലിയോൺ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്ത്. യുവാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘ഓഎംജി‘ എന്നാണ് പേര് നൽകിയിരിക്കുന്നത്. ‘ഓ മൈ ഗോസ്റ്റ്‘ എന്നാണ് മുഴുവന്‍ പേര്.
നിലവിൽ സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന സണ്ണി ലിയോൺ ‘വീരമ്മദേവി’, ‘സിന്ധനായി സേയ്’ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.
സതീഷ്, സഞ്ജന എന്നിവരും ‘ഒഎംജി’യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചരിത്രപരമായ ഹൊറര്‍ സിനിമയാണ് ‘ഓഎംജി’. 1000 വര്‍ഷങ്ങള്‍ പഴക്കമുള്ള, ക്ളിയോപാട്രയുടെ കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നത്.
Title look of @sunnyleone new Tamil movie #OhMyGhost #OMG A Horror Comedy Family Entertainer @actorsathish @iYogiBabu @DharshaGupta #DVeerasakthi #KSasikumar #Yuvan #VauMediaEntertainment @WhiteHorse_Offl @donechannel1 @ramesh_thilak @thangadurai123 @deepakdmenon @rameshBaarathi pic.twitter.com/VCFPhNtlyp
— White Horse Media (@WhiteHorse_Offl) September 1, 2021
വാവു മീഡിയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രം ഒരു ഫാമിലി എന്റര്ടെയ്നര് ആയിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ദര്‍ശന ഗുപ്ത, സതീഷ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നു.
Most Read: അസം ദേശീയോദ്യാനത്തിൽ നിന്നും രാജീവ് ഗാന്ധിയെ ‘വെട്ടും’







































