സൈനു ചാവക്കാട് സംവിധാനം ചെയ്‌ത ചിത്രം ‘കടല് പറഞ്ഞ കഥ‘ ഒടിടി റിലീസിന് ഒരുങ്ങുന്നു. ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മിക്കുന്ന ചിത്രം ഈ മാസം റിലീസ് ചെയ്യും.
ആന്‍സണ്‍ ആന്റണിയാണ് ഏറെ സാമൂഹിക പ്രസക്‌തി ഉള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ഒരു സമുദായത്തില്‍ കടന്നു വരുന്ന ജീര്‍ണതകളെയും, അതിനെതിരെ പോരാടുന്ന യുവതിയുടെയും കഥയിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്.
മലയാളത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്യാത്ത സാമൂഹിക വിഷത്തെ സിനിമയുടെ രസകരമായ ചേരുവകളോടെ ചിത്രത്തിൽ അവതരിപ്പിച്ചതായി സംവിധായകന്‍ സൈനു ചാവക്കാട് പറഞ്ഞു. എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ഇഷ്‌ടപ്പെടുന്ന ത്രില്ലര്‍, സസ്‌പെന്‍സ്, ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് ‘കടല് പറഞ്ഞ കഥ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദായത്തിന്റെ വിലക്കുകളെ ഭേദിച്ച് അതിജീവനത്തിന്റെ പാത കണ്ടെത്തുന്ന ശക്‌തമായ സ്‍ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണിത്.
ടോണി ലോയ്ഡ് അരൂജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഫ്രാന്‍സിസ് ജോജോയുടെ വരികൾക്ക് ഈണം പകരുന്നത് ബിമല്‍ പങ്കഞ്ചാണ്. പശ്‌ചാത്തല സംഗീതം- ബിമല്‍ പങ്കഞ്ച്, ബെന്നി ജോസഫ്.
Most Read: അബ്രഹാം തടാകത്തിലെ തണുത്തുറഞ്ഞ കുമിളകൾ; മനോഹരം ഈ കാഴ്‌ച







































