അബ്രഹാം തടാകത്തിലെ തണുത്തുറഞ്ഞ കുമിളകൾ; മനോഹരം ഈ കാഴ്‌ച

By Desk Reporter, Malabar News
Ajwa Travels

നിങ്ങൾ അൽഭുതങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ലോകം ചുറ്റി സഞ്ചരിക്കണം. അങ്ങനെ യാത്ര ചെയ്യുമ്പോൾ തീർച്ചയായും കാനഡയിലെ ആൽബെർട്ടയിലുള്ള ‘അബ്രഹാം തടാകം’ ഒരുതവണയെങ്കിലും കാണണം. കാരണം അത്രക്ക് അപൂർവമായ ഒരു പ്രതിഭാസമാണ് അബ്രഹാം തടാകം. ഒരു കൃത്രിമ തടാകമായ അബ്രഹാം തടാകം ആൽബെർട്ടയിലെ ഏറ്റവും വലിയ ജലസംഭരണിയാണ്.തടാകത്തിന് മുകളിൽ കാണപ്പെടുന്ന തണുത്തുറഞ്ഞ കുമിളകളാണ് ഈ തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അൽഭുതവും. തണുത്തുറഞ്ഞ പ്രതലത്തിൽ കുടുങ്ങി, മീഥെയ്ൻ വാതകം പതുക്കെ നീങ്ങുകയും ഉരുകുകയും ചെയ്യുമ്പോൾ മനോഹരമായ വായു കുമിളകൾ സൃഷ്‌ടിക്കപ്പെടുന്നു. പിന്നീട് ഈ കുമിളകൾ തടാകത്തിന് മുകളിലായി മഞ്ഞു പാളിയിൽ കുടുങ്ങി തണുത്തുറഞ്ഞ് നിൽക്കുന്നു.

തടാകത്തിലെ സസ്യങ്ങളും മൃഗങ്ങളും അടിയിലേക്ക് താഴ്ന്ന് വെള്ളത്തിലെ ബാക്‌ടീരിയകളോട് പ്രതികരിക്കുമ്പോഴാണ് മീഥെയ്ൻ സൃഷ്‌ടിക്കപ്പെടുന്നത്. വെള്ളത്തിന് മുകളിലായി കുമിളകൾ തണുത്തുറഞ്ഞു നിൽക്കുന്നത് മനംകവരുന്ന കാഴ്‌ച തന്നെയാണ്.

1972ൽ ബിഗോൺ അണക്കെട്ടിനൊപ്പം, ഇപ്പോൾ ട്രാൻസ്ആൾട്ട എന്നറിയപ്പെടുന്ന പഴയ കാൽഗറി പവർ കമ്പനിയാണ് അബ്രഹാം തടാകം നിർമിച്ചത്. തടാകത്തിന്റെ ഏറ്റവും സവിശേഷമായ ഒരു കാര്യം ശൈത്യകാലത്തും വേനൽക്കാലത്തും ഇത് ഒരുപോലെ മനോഹരമാണ് എന്നതാണ്.

Most Read:  ‘വെള്ള’ വസ്‌ത്രങ്ങളുടെ ശോഭ കെടാതിരിക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE