‘വെള്ള’ വസ്‌ത്രങ്ങളുടെ ശോഭ കെടാതിരിക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

By Desk Reporter, Malabar News
Try this to keep the shine of 'white' clothes from fading

ഒരു വെള്ള വസ്‌ത്രം പോലും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. വെള്ള വസ്‌ത്രങ്ങൾ എപ്പോഴും നമുക്ക് ആത്‌മവിശ്വാസവും ഉൻമേഷവും നൽകുന്നതാണ്. എന്നാൽ വെള്ള വസ്‌ത്രങ്ങളുടെ ശോഭ അതേപോലെ നിലനിർത്താൻ നമ്മൾ ഒരുപാട് കഷ്‌ടപ്പെടാറുണ്ട്. അഴുക്ക് നീക്കം ചെയ്യൽ പ്രക്രിയകളും തുണിയുടെ യഥാർഥ തിളക്കം തിരികെ കൊണ്ടുവരുന്നതിനുള്ള മറ്റ് അലക്ക് മാർഗങ്ങളും നിങ്ങളുടെ ഒരുപാട് സമയം അപഹരിക്കാറുണ്ട്. എന്നാൽ ഇനി പറയുന്ന നുറുങ്ങ് വിദ്യകൾ ഉപയോഗിച്ച് വെള്ള വസ്‌ത്രങ്ങളുടെ ഭംഗി ദീർഘകാലത്തേക്ക് നിലനിർത്താം.

നിങ്ങളുടെ വസ്‌ത്രങ്ങൾ വേർതിരിക്കുക

നിങ്ങളുടെ നിറമുള്ള വസ്‌ത്രങ്ങൾ വെള്ള വസ്‌ത്രങ്ങളിൽ നിന്ന് വേർതിരിച്ച് വെക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഇത് വെളുത്ത തുണികളോടൊപ്പം ചേർത്ത് അലക്കുമ്പോൾ, നിറങ്ങൾ ഇളകി വന്ന് നിങ്ങളുടെ വെളുത്ത തുണികളിൽ പറ്റിപ്പിടിക്കുവാൻ സാധ്യത കൂടുതലാണ്. അതുവഴി, അവ വിളറിയതും പഴയതുമായി കാണപ്പെടുന്നു. വസ്‌ത്രങ്ങൾ കഴുകുമ്പോൾ വെള്ള തുണിത്തരങ്ങൾ മാത്രം ഒന്നിച്ച് കഴുകുന്ന രീതി അവലംബിക്കാം.

കുറവ് ഡിറ്റർജന്റ്, കൂടുതൽ തിളക്കം

വെളുത്ത തുണിത്തരങ്ങൾക്ക് നല്ല വെളുത്ത നിറം ലഭിക്കുന്നതിന് ഡിറ്റർജന്റ് കൂടുതൽ അളവിൽ ആവശ്യമാണെന്നത് തെറ്റായ ധാരണയാണ്. പകരം, അമിതമായി സോപ്പ് ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളുടെ വെളുത്ത വസ്‌ത്രങ്ങൾ മങ്ങിയതും തിളക്കമില്ലാത്തതുമായി കാണപ്പെടുവാൻ കാരണമാകുന്നു. അതിനാൽ വളരെ കുറച്ച് ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകിയതിന് ശേഷം, നിങ്ങളുടെ വസ്‌ത്രങ്ങൾ വെള്ളത്തിൽ പലതവണ കഴുകിയെടുക്കാൻ ശ്രദ്ധിക്കുക.കോട്ടൺ വസ്‌ത്രം ബ്ളീച്ച് ചെയ്യുക, നാരങ്ങ ഫലപ്രദം

ബ്ളീച്ചിങ് തികച്ചും വെള്ള നിറത്തിലുള്ള കോട്ടൺ വസ്‌ത്രങ്ങളിൽ മാത്രമേ ഫലപ്രദമായി പ്രവർത്തിക്കൂ. മാത്രമല്ല നിങ്ങളുടെ വെളുത്ത വസ്‌ത്രത്തിൽ നിന്ന് കറ നീക്കം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ഇത്. അര കപ്പ് നാരങ്ങ നീര് (അല്ലെങ്കിൽ വെളുത്ത വിനാഗിരി) ചൂടുവെള്ളത്തിൽ കലർത്തി നിങ്ങളുടെ വെളുത്ത തുണിത്തരങ്ങൾ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ മുക്കിവെക്കുക. വസ്‌ത്രങ്ങളിൽ കൂടുതൽ അഴുക്ക് ഇല്ലെങ്കിൽ സമയപരിധി ഒരു മണിക്കൂറാക്കി കുറക്കാം. ഒരുതവണ ഇത് ചെയ്‌ത്‌ കഴിഞ്ഞാൽ ഡിറ്റർജന്റ് ഉപയോഗിച്ച് വെറുതെ കഴുകുക. നിങ്ങളുടെ വെളുത്ത തുണിത്തരങ്ങൾ പുതിയത് പോലുള്ള ഭംഗിയിൽ തിളങ്ങുന്നത് കാണാം.

കറകൾ നീക്കം ചെയ്യാൻ

ബ്ളീച്ചിങ് പൗഡര്‍ ചേർത്ത ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്‌പൂൺ ഡിറ്റർജെന്റ് ചേര്‍ക്കുക. വെള്ള വസ്‌ത്രങ്ങള്‍ ഇതിലേക്കിട്ട് 15 മിനുട്ടിന് ശേഷം പുറത്തെടുത്ത് അഴുക്കിന് മുകളില്‍ അല്ലെങ്കില്‍ വസ്‌ത്രത്തില്‍ മുഴുവന്‍ അൽപം ബേക്കിങ്ങ് പൗഡര്‍ വിതറുക. വസ്‌ത്രം മിതമായ ശക്‌തിയിൽ തിരുമ്മിയ ശേഷം 10 മിനുട്ട് സമയം മുക്കിവെക്കുക. തുടര്‍ന്ന് ശുദ്ധജലം ഉപയോഗിച്ച്‌ കഴുകാം.

Most Read:  നഖങ്ങൾ പറയും ഈ രോഗങ്ങൾ; വേണം കരുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE