പല്ലുകളുടെ സംരക്ഷണം; ബ്രഷ് ചെയ്യുമ്പോൾ വരുത്തുന്ന അഞ്ച് തെറ്റുകൾ

By Desk Reporter, Malabar News
Ajwa Travels

ഒരു ദന്ത ഡോക്‌ടറെ സമീപിക്കാൻ നമുക്ക് പൊതുവെ മടിയാണെങ്കിലും അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ വേണ്ടതൊന്നും നാം ചെയ്യാറില്ല. ദിവസവും പല്ലുകൾ ബ്രഷ് ചെയ്‌ത്‌ പരിപാലിക്കാൻ ശ്രമിക്കുന്നവർ പോലും പലപ്പോഴും പല്ലുവേദനയും മറ്റ് പ്രശ്‌നങ്ങളും അഭിമുഖീകരിക്കാറുണ്ട്.

ഇടക്കിടെ നിങ്ങളുടെ ദന്തരോഗ വിദഗ്‌ധനെ സന്ദർശിക്കുന്നത് ഉചിതമാണെങ്കിലും, നിങ്ങളുടെ ദന്ത ആരോഗ്യം നിലനിർത്തുന്നതിന് നിങ്ങൾക്ക് സ്വയം ചില കാര്യങ്ങൾ ചെയ്യാനും കഴിയും. പല്ലുകൾ ബ്രഷ് ചെയ്യുമ്പോൾ ആളുകൾ വരുത്തുന്ന ചില തെറ്റുകൾ ഒരു പരിധിവരെ ഇത്തരം ദന്ത രോഗങ്ങൾക്ക് കാരണമാകാമെന്ന് വിദഗ്‌ധർ പറയുന്നു. നമ്മൾ ബ്രഷ് ചെയ്യുമ്പോൾ വരുത്തുന്ന അഞ്ച് തെറ്റുകൾ ചുവടെ;

1.ടൂത്ത് ബ്രഷ് തിരഞ്ഞെടുക്കുന്നതിലെ തെറ്റ്

കൂടുതൽ ഫലപ്രദമായി പല്ലുകൾ വൃത്തിയാക്കാൻ ഇടത്തരം അല്ലെങ്കിൽ ഹാർഡ് ടൂത്ത് ബ്രഷ് വാങ്ങുക എന്നതാണ് നമ്മുടെ ചിന്താഗതി. എന്നാൽ, ഇത്തരം ടൂത്ത് ബ്രഷുകൾ സ്‌ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെ പല്ലുകളുടെ സ്വാഭാവികതയെ നശിപ്പിക്കുകയും കേടുവരുത്തുകയും ചെയ്യും.

2. ആന്റി-സെൻസിറ്റിവിറ്റി/വെള്ള നിറം നൽകുന്ന ടൂത്ത് പേസ്‌റ്റിന്റെ ഉപയോഗം

ദീർഘ നേരത്തേക്ക് പല്ലിന്റെ സെൻസിറ്റിവിറ്റിയെ മറച്ചു വെക്കുന്ന ടൂത്ത് പേസ്‌റ്റിന്റെ ഉപയോഗം നമ്മൾ വരുത്തുന്ന ഒരു തെറ്റാണ്. ഇത്തരം ടൂത്ത് പേസ്‌റ്റുകൾ തൽക്കാലത്തേക്ക് ഒരു പരിഹാരം ആകുമെങ്കിലും ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഇവ പല്ലുകൾക്ക് വരുത്തുന്നത്. വായ് നാറ്റം, മോണ രോഗങ്ങൾ, പല്ലിന്റെ സ്വാഭാവിക നിറം ഇല്ലാതാക്കൽ തുടങ്ങിയവക്ക് ഇത്തരം ടൂത്ത് പേസ്‌റ്റുകളുടെ ഉപയോഗം കാരണമാകും.

നിങ്ങൾ ഏതു തരം ടൂത്ത് പേസ്‌റ്റ് ഉപയോഗിച്ചാലും പ്രശ്‌നമില്ല, പക്ഷെ അത് ദിവസത്തിൽ രണ്ടു തവണ ശരിയായ അളവിൽ മാത്രം ഉപയോഗിക്കണം എന്നുമാത്രം. ടൂത്ത് പേസ്‌റ്റ് നിങ്ങളുടെ പല്ലുകളെയും മോണകളെയും സംരക്ഷിക്കുന്നതാവണം, അതിനാൽ നിങ്ങളുടെ പല്ലുകളെ നശിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്ന ഫ്‌ളൂറൈഡ് അടങ്ങിയതും മോണരോഗവും വായ് നാറ്റവും തടയാൻ ആന്റി ബാക്‌ടീരിയൽ ഗുണങ്ങളുള്ള ജെൽ അടിസ്‌ഥാനമാക്കിയുള്ളതും ആയവ ഉപയോഗിക്കുക.3. വളരെ വേഗത്തിലുള്ള, അല്ലെങ്കിൽ കൂടുതൽ തവണയുള്ള ബ്രഷിങ്

ദിവസത്തിൽ രണ്ടു തവണയിൽ കൂടുതൽ പല്ല് തേക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്യും. കൂടുതൽ ശക്‌തി കൊടുത്തുള്ള ബ്രഷിങ് മോണക്കും ഇനാമലിനും കേടുവരുത്തും. മിതമായ മർദ്ദത്തിൽ മാത്രം ബ്രഷ് ചെയ്യുന്നതാണ് ഉചിതം.

4. തെറ്റായ ബ്രഷിങ് രീതി

പല്ല് തേക്കുമ്പോൾ ലംബമായി (കുത്തനെ) ചെയ്യുക, തിരശ്‌ചീനമായിരിക്കരുത് (വിലങ്ങനെ). തിരശ്‌ചീന ബ്രഷിങ് നടത്തുന്നത് പല ആളുകളും ശീലമാക്കിയിരിക്കുന്നു. ഇത് പല്ലുകളുടെ അസ്വസ്‌ഥതക്കും നാശത്തിനും ഇടയാക്കുന്നു.

നിങ്ങളുടെ ബ്രഷ് നിങ്ങളുടെ മോണയിൽ 45 ഡിഗ്രി കോണിൽ പിടിക്കുക, നിങ്ങളുടെ ബ്രഷ് മുകളിലേക്കും താഴേക്കും ചലിപ്പിച്ച് മോണയും പല്ലും ബ്രഷ് ചെയ്യുക. ഒരു സൈഡിൽ നിന്ന് അടുത്ത സൈഡിലേക്ക് ബ്രഷ് ചെയ്യുന്നത് ഒഴിവാക്കുക. കൂടാതെ, നിങ്ങൾ ഇതുവരെ അവഗണിച്ച പ്രദേശങ്ങളിൽ ബ്രഷ് ചെയ്യാൻ ആരംഭിക്കുക; നിങ്ങളുടെ പല്ലിന്റെ ആന്തരിക ഭാഗങ്ങൾ വൃത്തിയാക്കുക.

5. പരുഷമായ ബ്രഷിങ്

പരുഷമായ ബ്രഷിങ് മോണകൾക്ക് ദോഷം ചെയ്യും. ഇതുവരെയുള്ള തെറ്റായ ബ്രഷിങ് രീതിയിൽ നിന്ന് പെട്ടന്ന് ഒരു മാറ്റം അത്ര എളുപ്പമല്ല. അതുകൊണ്ട് മാന്വൽ ബ്രഷിങ് രീതിയിൽ നിന്ന് മാറി ഓട്ടോമാറ്റിക് ബ്രഷിലേക്ക് മാറുക. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ബ്രഷ് നിങ്ങളുടെ പല്ലുകൾ ശരിയായ രീതിയിൽ വൃത്തിയാക്കുന്നതിന് സഹായിക്കും. ഇത് ക്രമീകരിക്കാൻ കുറച്ച് സമയമെടുത്തേക്കാം, എന്നാൽ മറ്റ് പലതും പോലെ, ഓട്ടോമാറ്റിക് ബ്രഷുകൾ ദന്ത ശുചിത്വം എളുപ്പമാക്കുകയും നിങ്ങളുടെ ദന്താശുപത്രി സന്ദർശനങ്ങളുടെ എണ്ണം കുറക്കുകയും ചെയ്യും.

Most Read:  ഒട്ടിയ കവിളുകളാണോ പ്രശ്‌നം? കവിൾ തുടുക്കാൻ ഇതാ ഏഴു വഴികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE