ഒട്ടിയ കവിളുകളാണോ പ്രശ്‌നം? കവിൾ തുടുക്കാൻ ഇതാ ഏഴു വഴികൾ

By Desk Reporter, Malabar News
Tips for chubby cheeks
Representational Image
Ajwa Travels

തുടുത്ത കവിളുകളാണ് സ്‌ത്രീകൾക്ക് സൗന്ദര്യം നൽകുന്നതെന്നു വിശ്വസിക്കുന്നതുകൊണ്ട് മെലിയാൻ ആഗ്രഹിക്കുന്നവർ പോലും ഒട്ടിയ കവിളുകൾ ഇഷ്‌ടപ്പെടാറില്ല. ഒട്ടിയ കവിളുകൾ അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നും അതു ചിലപ്പോഴൊക്കെ ആത്‌മ വിശ്വാസത്തെ തന്നെ തകർത്തു കളയുന്നുവെന്നും പെൺകുട്ടികൾ പലപ്പോഴും പരാതി പറയാറുണ്ട്.

സാധാരണ ഗതിയിൽ അൽപം തടിച്ച ശരീര പ്രകൃതമുള്ളവർക്ക് അൽപം തുടുത്ത കവിളുകൾ ഉണ്ടായിരിക്കും. പക്ഷെ തീരെ മെലിഞ്ഞവർക്ക് ഇതിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ കുറച്ച് ശ്രദ്ധിച്ചാൽ എത്ര മെലിഞ്ഞവർക്കും ഏതാനും മാസങ്ങൾ കൊണ്ടു തന്നെ തുടുത്ത കവിളുകൾ സ്വന്തമാക്കാം.

തുടുത്ത കവിളുകൾ നേടാൻ ചില മാർഗങ്ങൾ ഇതാ;

  1. ധാരാളം വെള്ളം കുടിക്കുക.
  2. പാൽ, ചീസ് തുടങ്ങിയവ ദിവസേന ഉപയോഗിക്കുക.
  3. തുടുത്ത കവിളുകൾ ലഭിക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണത്തിന് ഒരു പ്രധാന പങ്കുണ്ട്. അതിനാൽ വൈറ്റമിൻ കൂടുതലായി അടങ്ങിയ ക്യാരറ്റ്, ചീര എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെത്തുക.
  4. ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് വായിൽ വെള്ളം കവിൾക്കൊള്ളുക. കുറച്ചു സമയത്തിനു ശേഷം ഇത് തുപ്പി കളയുക. രണ്ടു മൂന്നു പ്രാവശ്യം ഇത് ആവർത്തിക്കണം.
  5. രാത്രിയിൽ കിടക്കുന്നതിനു മുൻപ് അൽപം ബദാം എണ്ണ പുരട്ടി കവിളുകൾ നന്നായി മസാജ് ചെയ്യുക.
  6. രാവിലെ ഉണർന്നു കഴിഞ്ഞാൽ ഡീപ് ബ്രത്ത് ചെയ്യുക. ശരീരത്തിനുള്ളിലേക്ക് കൂടുതൽ ഓക്‌സിജൻ എത്തുമ്പോൾ ചർമത്തിന് ഉണർവു ലഭിക്കും.
  7. ഡോക്‌ടറുടെ നിർദ്ദേശമനുസരിച്ച് കവിളെല്ലുകൾക്ക് വേണ്ടിയുള്ള വ്യായാമം പരിശീലിക്കുന്നതും കവിളുകളുടെ സൗന്ദര്യം നിലനിർത്താൻ സഹായിക്കും.

Most Read:  വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’യിൽ പൃഥ്വിരാജ് നായകനായെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE