നഖങ്ങൾ പറയും ഈ രോഗങ്ങൾ; വേണം കരുതൽ

By Drishya Damodaran, Official Reporter
  • Follow author on
Ajwa Travels

നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും യഥാർഥത്തിൽ ആരോഗ്യത്തിന്റെ പ്രതിഫലനങ്ങൾ തന്നെയാണ്. ഇക്കൂട്ടത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് നഖങ്ങളും. പലപ്പോഴും നഖങ്ങൾ നമ്മുടെ ആരോഗ്യവും അനാരോഗ്യവും കാണിച്ചുതരുന്ന ഒന്നാണ്. നാഡി പിടിച്ച് മാത്രമല്ല, നഖത്തിന്റെ നിറവും ആകൃതിയും നിരീക്ഷിച്ചും ചില രോഗങ്ങൾ കണ്ടെത്താൻ കഴിയും.

നഖത്തിന്റെ ഘടന, നിറം അതിന്റെ സ്വഭാവം എന്നിങ്ങനെയുള്ള കാര്യങ്ങൾ നോക്കിയാൽ തന്നെ ഒരു വ്യക്‌തിയുടെ ആരോഗ്യത്തെ കുറച്ച് പലതും മനസിലാക്കാൻ സാധിക്കും. ഇതെങ്ങനെയെന്ന് നോക്കാം.

nails

ഇരുമ്പിന്റെ അംശം കുറയുന്നതിനെ തുടർന്ന് നഖങ്ങളുടെ പിങ്ക് നിറം നഷ്‌ടപ്പെട്ട് തൂവെള്ള നിറമാകുന്നു. വിളർച്ചയുണ്ടാകുമ്പോൾ നഖം സ്‌പൂണിന്റെ ആകൃതിയിൽ വളയാറുണ്ട്. നഖത്തിൽ കുഴികൾ പ്രത്യക്ഷപ്പെടുന്നത് ചർമരോഗമായ സോറിയാസിസിന്റെ ലക്ഷണമാണ്.

കൈവിരലുകളുടെ അഗ്രഭാഗവും നഖവും തടിച്ചു വീർക്കുന്ന അവസ്‌ഥയാണ് ക്ളബ്ബിങ്. ശ്വാസകോശാർബുദം, ശ്വാസകോശത്തിൽ പഴുപ്പ് കെട്ടൽ, ജൻമനാ ഉള്ള ഹൃദയ വൈകല്യങ്ങൾ, കരളിനെ ബാധിക്കുന്ന സിറോസിസ് തുടങ്ങിയവയെല്ലാം ക്ളബ്ബിങ്ങിന് കാരണമാകാം.

നഖങ്ങളുടെ നിറം മാറുന്നതു നോക്കിയും രോഗം കണ്ടുപിടിക്കാൻ സാധിക്കും. കരള്‍, ശ്വസകോശം, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ നഖംനോക്കി കണ്ടുപിടിക്കാം.

വിളറിയ നഖങ്ങള്‍

ചിലരിൽ വിളറിയതും വെളുത്തതുമായ നഖങ്ങള്‍ പ്രായവുമായി ബന്ധപ്പട്ടിരിക്കുന്നു. അതോടൊപ്പം തന്നെ ഗൗരവമേറിയ പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണത്. വിളര്‍ച്ച, ഹൃദയാഘാത സാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാര കുറവ് എന്നിവയും ഇതിലൂടെ തിരിച്ചറിയുന്നു.

nail-health-6

വെളുത്ത നഖങ്ങള്‍

ചിലരില്‍ നഖത്തിനുചുറ്റും വെളുത്ത നിറത്തില്‍ ഒരു ഫ്രെയിം രൂപപ്പെട്ടതായി കാണാം. അത്തരം ആൾക്കാർക്ക് കരളുമായി ബന്ധപ്പെട്ട അസുഖം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഹെപിറ്റൈറ്റിസ് അസുഖം ബാധിച്ചവരില്‍ ഇത്തരത്തില്‍ നഖത്തിനുചുറ്റും വെളുത്ത ഫ്രെയിം രൂപപ്പെട്ടതായി കാണാൻ കഴിയും.

മഞ്ഞ നിറം

പൂപ്പല്‍ ബാധയാണ് നഖത്തിലെ മഞ്ഞ നിറത്തിന്റെ പ്രധാനകാരണം. നഖത്തിന് കട്ടി കൂടുകയും വിള്ളല്‍ വീഴുകയും ചെയ്യുന്നു. ചിലരില്‍ തൈറോയ്ഡ്, ശ്വാസകോശ രോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും മഞ്ഞ നിറം കണ്ടുവരുന്നു. ചർമത്തെയും സ്വപ്‌നപേടകത്തെയും മറ്റും ബാധിക്കുന്ന അർബുദം, ലിംഫോമ, റുമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങൾ മഞ്ഞ നഖങ്ങൾക്ക് കാരണമാകാം.

നീലരാശി

ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോഴാണ് ശരീരത്തില്‍ നീലനിറം വ്യാപിക്കുന്നത്. ശ്വാസകോശ രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ന്യൂമോണിയ. പ്രമേഹമുള്ളവരിലും നഖത്തില്‍ നീല നിറം ഉണ്ടാകാന്‍ നേരിയ സാധ്യതയുണ്ട്.

ഇളം നീല നിറം ഹൃദയസ്‌തംഭനത്തെയും സൂചിപ്പിക്കുന്നു. ചെമ്പിന്റെ ഉപാപചയ പ്രക്രിയയിൽ ഉണ്ടാകുന്ന തടസങ്ങളെ തുടർന്ന് ചെമ്പ് ശരീരാവയവങ്ങളിൽ അടിഞ്ഞു ചേരുന്ന അവസ്‌ഥയാണ് വിൽസൺസ് ഡിസീസ്. ഈ അവസ്‌ഥയിൽ നഖങ്ങൾക്ക് നീലനിറം ഉണ്ടായെന്നു വരാം. കൂടാതെ രക്‌തത്തിലെ ഹീമോഗ്ളോബിന്റെ ഓക്‌സീകരണം കുറയുമ്പോഴും നീല നിറം ഉണ്ടാകാം.

ചുവപ്പുരാശി

നഖം തൊലിയുമായി കൂടിച്ചേരുന്ന ഭാഗത്ത് ചുവപ്പ് രാശി പ്രത്യക്ഷപ്പെടുന്നത് കോശപാളികളിലെ അസുഖത്തെക്കുറിച്ച് സൂചന നല്‍കുന്നു. തൊലിയെ ബാധിക്കുന്ന ക്ഷയരോഗത്തിന്റെ ലക്ഷണമായും ഇതിനെ കാണുന്നു.

കറുത്ത വര

നഖത്തിനടിയിലെ കറുത്തവര ഗുരുതരമായ അസുഖത്തെക്കുറിച്ച് സൂചന നല്‍കുന്നു. തൊക്കിലുണ്ടാകുന്ന കാന്‍സറായ മെലനോമയുടെ പ്രകടമായ ലക്ഷണമാണിത്. പെട്ടന്ന് കണ്ടുപിടിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

അന്തസ്രാവി ഗ്രന്ഥികളുടെ തകരാറുകളായ അ‍ഡിസൺസ് രോഗം, കുഷിങ് സിൻഡ്രോം എന്നിവയെത്തുടർന്ന് നഖങ്ങൾക്ക് കറുപ്പുനിറം ഉണ്ടാകാനിടയുണ്ട്.

പരുപരുത്ത നഖങ്ങള്‍

പരുപരുത്ത പ്രതലവും നേരിയ വരകളും പ്രത്യക്ഷപ്പെടുന്നത് സോറിയാസിസിന്റെയും ചിലയിനം വാതങ്ങളുടെയും ലക്ഷണങ്ങളാണ്. നഖത്തിനടിയിലെ തൊലി ചുവപ്പുരാശി കലര്‍ന്ന കാപ്പിനിറമാകുന്നത് പ്രകടമായ ലക്ഷണമാണ്. സോറിയാസിസിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത് നഖങ്ങളിലാണ്.

nail-health-11

വിണ്ടുകീറല്‍

വരണ്ട് വിണ്ടുകീറുന്ന നഖങ്ങള്‍ തൈറോയ്ഡ് രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ഇതോടൊപ്പം മഞ്ഞനിറം കൂടിയുണ്ടായാല്‍ പൂപ്പല്‍ ബാധയും ഉണ്ടെന്നു ചുരുക്കം.

നഖം കടിക്കല്‍ നിസാരമായി കാണരുത്

ഇടക്കിടെ നഖം കടിക്കുന്നതിനെ നിസാരമായി കരുതരുത്. ഉല്‍ക്കണ്‌ഠ രോഗത്തിന്റെ മുഖ്യ ലക്ഷണമാണിത്. ഓബ്‌സസിവ് കംപല്‍സീവ് ഡിസോഡര്‍ എന്ന മാനസിക രോഗമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. നഖം കടിക്കല്‍ നിര്‍ത്താന്‍ പ്രയാസം അനുഭവപ്പെടുന്നു എങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്.

മറക്കരുത് നഖപരിചരണം

  • നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
  • നഖത്തിനടിയിൽ അഴുക്ക് അ‍ടിഞ്ഞുകൂടാതെ ശ്രദ്ധിക്കണം.
  • ആഴ്‌ചയിലൊരിക്കൽ നഖങ്ങൾ വെട്ടി വൃത്തിയാക്കണം.
  • നഖങ്ങളുടെ ആരോഗ്യത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കണം.
  • അലർജിയുള്ളവർ നെയിൽ പോളിഷ് ഒഴിവാക്കണം. തൊലിയിലേക്ക് കയറി പോളിഷ് ഇടരുത്.

Most Read: വായ് നിറയെ പല്ലുകളുള്ള മീൻ; അതും മനുഷ്യന്റേതിന് സമാനമായവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE