വായ് നിറയെ പല്ലുകളുള്ള മീൻ; അതും മനുഷ്യന്റേതിന് സമാനമായവ

By Desk Reporter, Malabar News
Fish with mouth full of teeth
Ajwa Travels

വായ് നിറച്ചും പല്ലുള്ള മീനിനെ കണ്ടിട്ടുണ്ടോ? ചിലരെല്ലാം കണ്ടുകാണാൻ വഴിയുണ്ട്. എന്തായാലും ഈ മീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ മീൻ പിടുത്ത കേന്ദ്രമായ നാഗ്‌സ് ഹെഡിൽ നിന്നും പിടിച്ച മീനാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പലരെയും അൽഭുതപ്പെടുത്തുന്നത്.

ജിന്നേറ്റ്സ് പിയർ (Jennette’s Pier) എന്ന ഫേസ്ബുക്ക് പേജിൽ മൽസ്യ തൊഴിലാളിയായ നഥാൻ മാർട്ടിൻ ആണ് താൻ പിടിച്ച വായ് നിറച്ച് പല്ലുകളുള്ള മീനിന്റെ ചിത്രം പങ്കുവച്ചത്. ഷീപ്ഷെഡ് വിഭാഗത്തിൽപെട്ട മീനാണ് താരം.

വെള്ളക്കെട്ടുകളിലെ പാറക്കൂട്ടങ്ങൾക്കിടയിലും, ബോട്ട് ജെട്ടികൾക്കടുത്തും, കടൽത്തിട്ടുകളിലുമാണ് ഷീപ്ഷെഡ് മീൻ സാധാരഗതിയിൽ കാണാറുള്ളത്. ശരീരത്തിൽ വെള്ളയും കറുപ്പും നിറത്തിലുള്ള വരകൾ ഉള്ളതിനാൽ ഈ മീനിന് ‘കൺവിക്‌ട് ഫിഷ്’ (കുറ്റക്കാരൻ മീൻ) എന്നും പേരുണ്ട്; പാശ്‌ചാത്യ രാജ്യങ്ങളിൽ വെള്ളയും കറുപ്പും നിറത്തിലുള്ള വസ്‌ത്രങ്ങളാണ് കുറ്റവാളികൾ ധരിക്കാറ്.മനുഷ്യരുടെ പല്ലിന് സമാനമായതും അൽപം മഞ്ഞ കലർന്ന നിറത്തിലുള്ളതുമായ പല്ലുകളാണ് ഇവക്ക് ഉള്ളത്. മുന്നിലെ നിരയ്‌ക്ക് പുറമെ വായുടെ അകത്തും രണ്ട്,മൂന്ന് നിരകളിലായി പല്ലുകൾ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ വായ് നിറയെ പല്ലുകളുള്ള ഒരു മൽസ്യമാണ് ഷീപ്ഷെഡ്.

മിശ്രഭുക്കുകളാണ് ഷീപ്ഷെഡ് മീനുകൾ. 2.2 കിലോഗ്രാം മുതൽ 6.8 കിലോഗ്രാം വരെ ഭാരമുള്ള ഇവ വായുടെ മുകൾ നിരയിലെ പല്ലുകൾ ഉപയോഗിച്ച് ഇരയുടെ അസ്‌ഥികൾ, തോടുകൾ തുടങ്ങിയ കട്ടിയേറിയ ഭാഗം തകർത്താണ് ഭക്ഷിക്കാറുള്ളത്. നോർത്ത് കരോലിനയിലെ തീരങ്ങളിൽ തന്നെയാണ് ഇത്തരം ഷീപ്ഷെഡ് മീനുകളെ ധാരാളമായി കാണാറുള്ളത്.ചിത്രങ്ങൾ പങ്കുവെക്കപ്പെട്ടതോടെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തുകഴിഞ്ഞു. രസകരമായ കമന്റുകളും അടിക്കുറിപ്പുമായി ചിത്രങ്ങൾ നിരവധി പേർ ഷെയർ ചെയ്‌തിട്ടുണ്ട്‌.

Most Read:  ക്യാൻസർ രോഗിയായ സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷിത്തീറ്റ വിറ്റ് 10 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE