ക്യാൻസർ രോഗിയായ സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷിത്തീറ്റ വിറ്റ് 10 വയസുകാരൻ

By Desk Reporter, Malabar News
10-year-old boy sells bird feed to raise money for his sister's treatment
Ajwa Travels

ഹൈദരാബാദ്: ക്യാൻസർ ബാധിച്ച സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷികൾക്കുള്ള തീറ്റ വിറ്റ് പണം കണ്ടെത്തി 10 വയസുകാരൻ. ഹൈദരാബാദിലെ 12 വയസുകാരി സക്കീന ബീഗത്തിന് രണ്ട് വർഷം മുൻപാണ് തലച്ചോറിൽ ക്യാൻസർ ബാധിച്ചത്. മകളുടെ ചികിൽസക്കും മറ്റ് ആശുപത്രി ചിലവുകൾക്കുമായി പണം കണ്ടെത്താൻ തന്റെ രക്ഷിതാക്കൾ കഷ്‌ടപ്പെടുന്നത് കണ്ടാണ് 10 വയസുകാരൻ സയ്യിദ് അസീസ് ജോലിക്ക് പോകാൻ തീരുമാനിച്ചത്. തന്റെ മാതാവിനൊപ്പമാണ് അസീസും ജോലി ചെയ്യുന്നത്. റോഡരികിൽ അസീസ് സ്വന്തമായി ബെഞ്ചിട്ടാണ് തീറ്റ വിൽക്കുന്നത്.

“സക്കീനയുടെ ജീവൻ രക്ഷിക്കാൻ റേഡിയോതെറാപ്പി ചികിൽസ വേണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ചികിൽസക്കായി തെലങ്കാന സർക്കാരിൽ നിന്ന് ഫണ്ട് ലഭിച്ചിരുന്നു. എന്നാൽ ആ തുക മുഴുവനായും റേഡിയോതെറാപ്പിക്ക് ചിലവായി. ഇപ്പോൾ ഞങ്ങൾ വീണ്ടും പണമില്ലാത്ത അവസ്‌ഥയിലാണ്,”-സക്കീനയുടെ മാതാവ് ബിൽക്കീസ് ബീഗം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ജോലി ചെയ്യുന്നതിനൊപ്പം അസീസ് പഠനവും തുടരുന്നുണ്ട്. ഹൈദരാബാദിലെ ഒരു മദ്രസയിലാണ് ഈ മിടുക്കൻ പഠിക്കുന്നത്. രാവിലെ 6 മുതൽ 8 വരെ മാതാവിനൊപ്പം പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്ന അസീസ് അതിന് ശേഷം 5 മണി വരെ പഠിക്കാൻ പോകും.

താൻ കച്ചവടം നടത്തി കിട്ടുന്ന പണം കൊണ്ട് സക്കീനയുടെ ചികിൽസ മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. എംആർഐ, എക്‌സ്‌റേ, രക്‌ത പരിശോധന തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് പണം വേണമെന്ന് മാതാവ് ബിൽക്കീസ് ബീഗം പറയുന്നു. മകളുടെ ചികിൽസക്കായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം ഇപ്പോൾ.

Most Read:  ‘ഇനി അന്തസോടെ ജീവിക്കാം’; 60 യാചകർക്ക് തൊഴിൽ നൽകി രാജസ്‌ഥാൻ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE