പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. കോട്ടക്കൽ സ്വദേശികളായ ഒരു സ്‍ത്രീയും പുരുഷനും മരിച്ചു. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. മരണപ്പെട്ട രണ്ടുപേർ മുകളിലത്തെ നിലയിൽ കുടുങ്ങി കിടക്കുകയായിരുന്നു. അബോധാവസ്‌ഥയിൽ ആയിരുന്ന ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവർ തീപടർന്നപ്പോൾ ഓടി രക്ഷപെട്ടിരുന്നു.
തീപിടുത്തമുണ്ടായി മൂന്ന് മണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് തീയണക്കാൻ സാധിച്ചത്. പെരുന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് നിന്നുമുള്ള ഫയർഫോഴ്‌സ് സംഘമാണ് തീയണച്ചത്. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Read also: നിപ; വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരണം ഇന്ന് തുടങ്ങും




































