മലപ്പുറം: ജില്ലയിൽ 6 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്‌റ്റിൽ. കോട്ടയ്‌ക്കൽ പുത്തൂരിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് എക്‌സൈസ് സംഘം പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ്(32), മാറാക്കര ആറ്റുപുറം ഒഴുക്കപ്പറമ്പിൽ റഷീദ്(26) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
പരപ്പനങ്ങാടി റേഞ്ച് ഇൻസ്‌പെക്‌ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർ ഉമ്മർക്കുട്ടി, പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ നിതിൻ, ഷിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗസ്‌ഥർ.
Read also: 9/11 ആക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്; സമാനതകളില്ലാത്ത ഭീകരതയുടെ പ്രതീകം






































